വ​ര്‍​ക്കിം​ഗ് ക​ല​ണ്ട​ര്‍ കൊ​ണ്ടു​വ​രുമെന്നു മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്
Monday, December 6, 2021 12:39 AM IST
കോ​ഴി​ക്കോ​ട്: എ​ല്ലാ റോ​ഡും ന​ന്നാ​ക​ണമെ​ന്നാ​ണ് ത​ന്‍റെ ആ​ഗ്ര​ഹ​മെ​ന്നും അ​തി​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. കോ​ഴി​ക്കോ​ട് മാ​ധ്യ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ൽ ഒ​ന്ന​ര ല​ക്ഷ​ത്തി​ല​ധി​കം കി​ലോ​മീ​റ്റ​ർ റോ​ഡു​ണ്ട്.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നും ത​ദ്ദേ​ശ​സ​സ്വ​യം​ഭ​ര​ണ വ​കു​പ്പി​നും റോ​ഡു​ണ്ട്. മ​റ്റ് വ​കു​പ്പു​ക​ൾ​ക്കും റോ​ഡു​ക​ളു​ണ്ട്. അ​തി​ൽ 32,000 കി​ലോ​മീ​റ്റ​ർ മാ​ത്ര​മാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റേത്. റോ​ഡ് ആ​രു​ടേ​താ​ണെ​ന്നു ജ​ന​ത്തി​ന് അ​റി​യേ​ണ്ട കാ​ര്യ​മി​ല്ല. അ​വ​ർ​ക്ക് ന​ല്ല റോ​ഡു​ക​ൾ വേ​ണം.ഇ​ക്കാ​ര്യ​ത്തി​ൽ ത​ങ്ങ​ളെ ഏ​ൽ​പ്പി​ച്ച പ്ര​വ​ർ​ത്ത​നം ന​ന്നാ​യി ന​ട​പ്പി​ലാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റോ​ഡ് നി​ര്‍​മാ​ണ​ത്തി​ന് വ​ര്‍​ക്കിം​ഗ് ക​ല​ണ്ട​ര്‍ കൊ​ണ്ടു​വ​രും. റോ​ഡു​ക​ളി​ലെ അ​വ​സ്ഥ പ​രി​ശോ​ധി​ച്ച് എ​ല്ലാ മാ​സ​വും റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണം. അ​തി​ൽ പിഡ​ബ്ല്യു​ഡി ഉ​ദ്യോ​ഗ​സ്ഥ​ര്‍ പോ​യി പ​രി​ശോ​ധി​ക്കു​ന്ന ഫോ​ട്ടോ​യും ഉ​ള്‍​പ്പെ​ടു​ത്ത​ണം. ജൂ​ണ്‍ മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ വ​രെ ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ളും മ​ഴ മാ​റു​ന്ന ഒ​ക്ടോ​ബ​ര്‍ മു​ത​ല്‍ അ​ഞ്ചു മാ​സം റോ​ഡു​പ​ണി​യും ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ഗ​വ. റ​സ്റ്റ് ഹൗ​സ് ബു​ക്കിം​ഗി​ലൂ​ടെ സ​ര്‍​ക്കാ​രി​ന് വ​രു​മാ​ന​നേ​ട്ട​മു​ണ്ടാ​യി​ട്ടു​ണ്ട്.

പൊ​തു​മ​രാ​മ​ത്തു വ​കു​പ്പി​ന്‍റെ റ​സ്റ്റ് ഹൗ​സു​ക​ൾ ന​വീ​ക​രി​ക്കാ​നും ഓ​ൺ​ലൈ​ൻ ബു​ക്കിം​ഗും ശു​ചി​ത്വ​വും ഉ​റ​പ്പു​വ​രു​ത്താ​നും ക​ഴി​ഞ്ഞ നാ​ലു​മാ​സ​മാ​യി തീ​രു​മാ​ന​മെ​ടു​ത്ത് മു​ന്നോ​ട്ട് പോ​കു​ക​യാ​ണ്. ഓ​ൺ​ലൈ​ൻ ബു​ക്കിം​ഗി​ൽ ഒ​രു മാ​സം കൊ​ണ്ട് 27.5 ല​ക്ഷം സ​ർ​ക്കാ​രി​നു കി​ട്ടി. മ​ഹാ​ഭൂ​രിപ​ക്ഷം റ​സ്റ്റു​ഹൗ​സു​ക​ളും ന​ന്നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​താ​ണ്. അ​വ​രെ​യെ​ല്ലാം പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ ചി​ല​കാ​ര്യ​ങ്ങ​ൾ ന​മു​ക്ക് അം​ഗീ​ക​രി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​

സ​ർ​ക്കാ​ർ ഒ​രു നി​ല​പാ​ട് എ​ടു​ത്താ​ൽ അ​തി​ന് ഒ​പ്പം നി​ൽ​ക്കു​ന്ന​തി​നു പ​ക​രം ഇ​ങ്ങ​നെ​യൊ​ക്കെ പോ​കൂ എ​ന്ന് സ​മീ​പ​നം എ​ടു​ത്താ​ൻ എ​ന്താ​ണ് ചെ​യ്യേ​ണ്ട​തെന്നും മ​ന്ത്രി ചോ​ദി​ച്ചു. വ​ട​ക​ര റ​സ്റ്റ് ഹൗ​സി​നെ കു​റി​ച്ച് മ​റ്റ് ചി​ല പ​രാ​തി​ക​ൾ ല​ഭി​ച്ചി​രു​ന്നു​വെ​ന്ന് റ​സ്റ്റ് ഹൗ​സി​ലെ താ​ത്​കാ​ലി​ക ജീ​വ​ന​ക്കാ​ർ​ക്ക് എ​തി​രാ​യ ന​ട​പ​ടി സം​ബ​ന്ധി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​പ്പോ​ർ​ട്ട് വ​ന്നി​ട്ടു​ണ്ട്. ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കാ​ര്യ​ത്തി​ൽ ന​ട​പ​ടി​ക​ൾ പ​രി​ശോ​ധി​ക്കു​ക​യാ​ണ്. മ​റ്റ് കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ പോ​കു​ന്ന​തേ​യു​ള്ളൂ. അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ന്നോ​ട്ട് പോ​കും.