ക​ല്ലാ​നോ​ട് - ഇ​രു​പ​ത്തേ​ഴാം​മൈ​ൽ റോ​ഡ് ത​ക​ർ​ന്നു
Monday, December 6, 2021 12:39 AM IST
കൂ​രാ​ച്ചു​ണ്ട്: ഇ​രു​ന്നൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന ക​ല്ലാ​നോ​ട് - ഇ​രു​പ​ത്തേ​ഴാം​മൈ​ൽ റോ​ഡി​ന്‍റെ ടാ​റിം​ഗ് ത​ക​ർ​ന്നു. ക​യ​റ്റ​ത്തോ​ടു​കൂ​ടി​യ റോ​ഡി​ലൂ​ടെ ഭാ​രം ക​യ​റ്റി​യ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന​താ​ണ് ടാ​റിം​ഗ് ത​ക​രാ​ൻ കാ​ര​ണ​മാ​കു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.
മു​മ്പ് ടാ​റിം​ഗ് ന​ട​ത്തി​യ ഇ​രു​പ​ത്തേ​ഴാം​മൈ​ലി​ന് അ​ടു​ത്തു​ള്ള സ്ഥ​ല​ത്ത് ക​യ​റ്റ​ത്തി​ലാ​ണി​പ്പോ​ൾ ടാ​റിം​ഗ് പാ​ടെ ത​ക​ർ​ന്ന​ത്. ടാ​റിം​ഗ് ത​ക​ർ​ന്ന ഭാ​ഗം ഉ​ട​ൻ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി റോ​ഡ് സം​ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ട​ഗ് ഓ​ഫ് വാ​ർ
ചാ​മ്പ്യ​ൻ​ഷി​പ്പ്

കോ​ഴി​ക്കോ​ട്: ജി​ല്ലാ ട​ഗ് ഓ​ഫ് വാ​ർ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ സ​ബ് ജൂ​ണി​യ​ർ, ജൂ​ണി​യ​ർ ട​ഗ് ഓ​ഫ് വാ​ർ ചാ​മ്പ്യ​ൻ​ഷി​പ്പ് എ​ളേ​റ്റി​ൽ എം.​ജെ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ചു. കി​ഴ​ക്കോ​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. ന​സ്റി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ൺ പ്രി​യ​ങ്ക ക​രൂ​ഞ്ഞി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ ട​ഗ് ഓ​ഫ് വാ​ർ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി എം.​പി. മു​ഹ​മ്മ​ദ് ഇ​സ്ഹാ​ഖ്, പി.​ടി. അ​ബ്ദു​ൾ അ​സീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.