വീ​ണ്ടും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ; ഉ​ത്സ​വ​ങ്ങ​ൾ ഇ​ത്ത​വ​ണ​യും നി​റം മ​ങ്ങും
Monday, January 17, 2022 12:48 AM IST
കോ​ഴി​ക്കോ​ട്:​ കോ​വി​ഡി​ന്‍റെ മൂ​ന്നാം ത​രം​ഗം കൂ​ടി ശ​ക്തി പ്രാ​പി​ക്കു​ന്ന​തോ​ടെ കോ​വി​ഡ് മൂ​ലം ര​ണ്ട് വ​ർ​ഷ​മാ​യി മു​ട​ങ്ങിക്കിട​ന്ന ഉ​ത്സ​വ ആ​ഘോ​ഷ​ങ്ങ​ൾ ഇ​ത്ത​വ​ണ​യും നി​റം മ​ങ്ങും.​ പ്ര​തീ​ക്ഷ​യോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ ്ക് ​ത​യാ​റെ​ടു​ത്ത ഉ​ത്സ​വ പ്രേ​മി​ക​ളെ​യും അ​നു​ബ​ന്ധ ക​ച്ച​വ​ട​ക്കാ​രെ​യും ഉ​ത്സ​വ സീ​സ​ൺ ല​ക്ഷ്യ​മി​ട്ട് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന വാ​ദ്യ​മേ​ള, സ്റ്റേ​ജ് ക​ലാ​കാ​ര​ൻ​മാ​രേയും നി​രാ​ശ​രാ​ക്കി​യാ​ണ് ഇ​ത്ത​വ​ണ​യും അ​പ്ര​തീ​ക്ഷി​ത​യാ​യീ വീ​ണ്ടും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​ത്.​

നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ച് ഉ​ത്സ​വം ന​ട​ത്താ​ൻ അ​നു​മ​തി ഉ​ണ്ടെ​ങ്കി​ലും പൊലിമയില്ലാത്ത ഉ​ത്സ​വ​ത്തി​നാ​ണ് നാടും നാട്ടുകാരും സാക്ഷ്യം വഹിക്കേണ്ടിവരിക.​ വെ​ടി​ക്കെ​ട്ട് പോ​ലു​ള്ള ആ​ൾ​ക്കൂ​ട്ട പ​രി​പാ​ടി​ക​ൾ ഒ​ഴി​വാ​ക്കി പൂ​ർ​ണ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ഉ​ത്സ​വം ന​ട​ത്താ​ൻ അ​നു​മ​തി ഉ​ണ്ടെ​ങ്കി​ലും ആ​ൾ​ക്കൂ​ട്ട​മി​ല്ലാ​ത്ത ഉ​ത്സ​വ​ങ്ങ​ൾ നി​റം കെ​ടു​മെ​ന്നു​റ​പ്പാ​ണ്.​

ഉ​ത്സ​വ​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട ചെ​റു​കി​ട ഉ​ത്സ​വ ക​ച്ച​വ​ട​ക്കാ​രെ​യും നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​റെ ബാ​ധി​ക്കും.​
ജ​നു​വ​രി മു​ത​ല്‍ ഏ​പ്രി​ല്‍ വ​രെ നൂ​റുക​ണ​ക്കി​ന് ചെ​റു​തും വ​ലു​തു​മാ​യ ഉ​ത്സ​വ​ങ്ങ​ൾ ആ​ണ് വ​ർ​ഷം തോ​റും ന​ട​ന്നവ​ന്നി​രു​ന്ന​ത്.​ ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി പ​ല ഉ​ത്സ​വ​ങ്ങ​ളും പേ​രി​ൽ മാ​ത്ര​മാ​യി ചു​രു​ങ്ങി​യി​രു​ന്നു.