ന​വീ​ക​ര​ണം ക​ഴി​ഞ്ഞ റോ​ഡി​ന്‍റെ ടാ​റിം​ഗ് ത​ക​ർ​ന്നു
Wednesday, January 19, 2022 12:31 AM IST
കൂ​രാ​ച്ചു​ണ്ട്: മാ​സ​ങ്ങ​ൾ മു​ൻ​പ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി ന​ട​ത്തി​യ റോ​ഡി​ന്‍റെ ടാ​റിം​ഗ് ത​ക​ർ​ന്ന​താ​യി ആ​ക്ഷേ​പം. കൂ​രാ​ച്ചു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ന്ന്, പ​തി​മൂ​ന്ന് വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന മു​ള​വ​ട്ടം​ക​ട​വ് - പൊ​റാ​ളി കു​രി​ശു​പ​ള്ളി റോ​ഡി​ന്‍റെ മു​ള​വ​ട്ടം​ക​ട​വ് പാ​ല​ത്തി​ന്‍റെ സ​മീ​പ​ത്താ​യാ​ണ് ടാ​റിം​ഗ് ന​ട​ത്തി മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ് ടാ​റിം​ഗ് ത​ക​ർ​ന്ന് ഗ​ർ​ത്ത​ങ്ങ​ൾ രൂ​പം കൊ​ണ്ട​ത്.

ചെ​മ്പ്ര ഭാ​ഗ​ത്തു നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ കൂ​രാ​ച്ചു​ണ്ട് ടൗ​ൺ കൂ​ടാ​തെ കോ​ഴി​ക്കോ​ടി​ന് പോ​കാ​ൻ ബൈ​പ്പാ​സ് റോ​ഡാ​യി ഉ​പ​യോ​ഗി​ക്കു​ന്ന റോ​ഡി​ന്‍റെ ടാ​റിം​ഗി​ലു​ണ്ടാ​യ അ​പാ​ക​ത മൂ​ലം റോ​ഡ് ത​ക​ർ​ന്ന​ത് ഉ​ട​ൻ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

വി​ക​സ​ന സെ​മി​നാ​ര്‍ ന​ട​ത്തി

ബാ​ലു​ശേ​രി: പ​ന​ങ്ങാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​തി​ന​ഞ്ചാം ​കേ​ന്ദ്ര​ധ​ന​കാ​ര്യ​ക​മ്മീ​ഷ​ന്‍ ഉ​പ​പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ക​സ​ന സെ​മി​നാ​ര്‍ ന​ട​ത്തി.​ ഒ​രു​കോ​ടി എ​ണ്‍​പ​ത്തി​യെ​ട്ടാ​യി​രം രൂ​പ​യ്ക്കു​ള്ള വി​ക​സ​ന​പ​ദ്ധ​തി​ക​ളാ​ണ് പൊ​തു​വി​ഭാ​ഗം,കു​ടി​വെ​ള്ളം,ശു​ചി​ത്വം മേ​ഖ​ല​ക​ളി​ലാ​യി 2022-23 വ​ര്‍​ഷ​ത്തേ​ക്ക് അം​ഗീ​ക​രി​ച്ച​ത്.​

ഓ​രോ​മേ​ഖ​ല​യി​ലും 20 ശതമാനം അ​ധി​ക​വി​ഹി​ത​ത്തി​നു​ള്ള പ​ദ്ധ​തി​ക​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എം.​കു​ട്ടി​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.