"മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ​മീ​പം ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മി​ക്ക​ണം'
Thursday, January 20, 2022 12:28 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് വ​ഴി വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും കോ​ള​ജി​ലേ​ക്കും അ​നു​ദി​നം ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ബ​സു​ക​ളു​ടെ ബാ​ഹു​ല്യം നി​മി​ത്തം വീ​ർ​പ്പ് മു​ട്ടു​ന്ന കോ​ള​ജ് ജം​ഗ്ഷ​നി​ൽ ബ​സ്‌​സ്റ്റാ​ൻ​ഡ് നി​ർ​മി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ളാ കോ​ൺ​ഗ്ര​സ്-​എം മെ​ഡി​ക്ക​ൽ കോ​ള​ജ് മ​ണ്ഡ​ലം സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ റ​ഹി​മാ​ൻ മൊ​ള​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. നാ​രാ​യ​ണ​ൻ, വി​ല്യം കെ. ​തോ​മ​സ്, റീ​ത്താ ജെ​സ്റ്റ്യ​ൻ, സി​ജോ വ​ട​ക്കേ​ൻ തോ​ട്ടം, ര​തീ​ഷ് വ​ട​ക്കേ​ടം, ബാ​സി​ദ് ചേ​ല​ക്കോ​ട്, കെ. ​അ​ബ്ദു​ൾ റ​സാ​ഖ്, ഷി​നോ​ജ് പു​ളി​യോ​ളി, മാ​ത്യു ത​റ​പ്പ് തൊ​ട്ടി​യി​ൽ, എ.​ആ​ർ. കു​ട്ടി​കൃ​ഷ്ണ​ൻ, ര​മ്യ ര​തീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.