വീ​ണ്ടും കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണം; മാ​വൂ​രി​ൽ യു​വാ​വി​ന് സാ​ര​മാ​യ പ​രി​ക്ക്
Thursday, January 20, 2022 12:28 AM IST
മു​ക്കം: മാ​വൂ​രി​ൽ കാ​ട്ടു​പ​ന്നി​യു​ടെ കു​ത്തേ​റ്റ് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വി​ന് പ​രി​ക്ക്. കു​റ്റി​ക്കാ​ട്ടൂ​ർ സ്വ​ദേ​ശി​യാ​യ നെ​ടും​പ​റ​മ്പ് കു​ന്ന് ഉ​നൈ​സി (36) നാ​ണ് പ​രി​ക്കേ​റ്റ​ത്. മാ​വൂ​ർ പൈ​പ്പ്‌​ലൈ​ൻ റോ​ഡി​ൽ ഗ്രാ​സിം സ്‌​റ്റേ​ഡി​യ​ത്തി​ന് സ​മീ​പ​ത്തു നി​ന്നാ​ണ് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

സെ​ന്‍റ​റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ഉ​നൈ​സ് രാ​വി​ലെ ഏ​ഴോ​ടെ ബൈ​ക്കി​ൽ ജോ​ലി​ക്ക് പോ​കു​മ്പോ​ഴാ​ണ് കാ​ട്ടു​പ​ന്നി ഓ​ടി​യെ​ത്തി കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പ​രി​സ​ര​വാ​സി​ക​ൾ ഇ​യാ​ളെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ത​ല​യ്ക്കും കൈ​ക​ൾ​ക്കും കാ​ലി​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്.

ഏ​റെ​ക്കാ​ല​മാ​യി കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​മാ​ണ് ഗ്രാ​സിം സ്റ്റേ​ഡി​യ​ത്തി​ന്‍റെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ൾ. ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തി​നി​ടെ നി​ര​വ​ധി​പേ​ർ​ക്കാ​ണ് ഇ​തി​നു സ​മാ​ന​മാ​യ രീ​തി​യി​ൽ കാ​ട്ടു​പ​ന്നി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. കാ​ട്ടു​പ​ന്നി​ക​ൾ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും നേ​രെ തി​രി​യാ​ൻ തു​ട​ങ്ങി​യ​തോ​ടെ ജ​ന​ങ്ങ​ൾ ഭീ​തി​യി​ലാ​ണ്. പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്നും അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.