മാ​സ്ക് ധ​രി​ക്കാ​ത്ത​ത് ചോ​ദ്യം ചെ​യ്ത പോ​ലീ​സി​നെ ത​ട​ഞ്ഞ 10 പേ​ർ​ക്കെ​തി​രേ കേ​സ്
Thursday, January 20, 2022 12:28 AM IST
നാ​ദാ​പു​രം: വാ​ണി​മേ​ലി​ൽ മാ​സ്ക് ധ​രി​ക്കാ​തെ ക​ട​യി​ൽ ഇ​രു​ന്ന​ത് ചോ​ദ്യം ചെ​യ്ത എ​സ്ഐ​യോ​ട് ക​യ​ർ​ത്ത് സം​സാ​രി​ക്കു​ക​യും ഡ്യൂ​ട്ടി ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ 10 പേ​ർ​ക്കെ​തി​രേ വ​ള​യം പോ​ലീ​സ് കേ​സെ​ടു​ത്തു. വാ​ണി​മേ​ൽ കൊ​പ്ര​ക്ക​ള​ത്താ​ണ് സം​ഭ​വം. ടി​എം കാ​യ് പീ​ടി​ക​യി​ൽ മാ​സ്ക് ധ​രി​ക്കാ​തെ ഇ​രു​ന്ന ആ​ളെ വ​ള​യം എ​സ്ഐ ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു.

സ്വ​ന്തം ക​ട​യി​ൽ ഇ​രി​ക്കു​ന്ന എ​നി​ക്ക് മാ​സ്ക് ആ​വ​ശ്യ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് ഇ​യാ​ൾ എ​സ്ഐ​യോ​ട് ത​ട്ടി​ക്ക​യ​റു​ക​യും മേ​ൽ​വി​ലാ​സം ന​ൽ​കാ​തെ പോ​ലീ​സു​മാ​യി വാ​ക്കേ​റ്റം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സം​ഭ​വ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന 10 ഓ​ളം പേ​രും ചേ​ർ​ന്ന് പോ​ലീ​സു​മാ​യി വാ​ക്കേ​റ്റ​വും ഉ​ന്തും​ത​ള്ളും ഉ​ണ്ടാ​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തോ​ടെ ശ്ര​മം ഉ​പേ​ക്ഷി​ച്ച് പോ​ലീ​സ് മ​ട​ങ്ങി. ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ ചേ​ർ​ത്താ​ണ് കേ​സെ​ടു​ത്ത​ത്. പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​ങ്ങി യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.