കിം​സ് അ​ൽ​ശി​ഫയിൽ ബി​രു​ദ​ദാ​നം
Saturday, January 22, 2022 11:57 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ : പെ​രി​ന്ത​ൽ​മ​ണ്ണ കിം​സ് അ​ൽ​ശി​ഫ ഹോ​സ്പി​റ്റ​ലി​ൽ എ​മ​ർ​ജ​ൻ​സി വി​ഭാ​ഗ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ സ​ർ​വീ​സ് ഡി​പ്ലോ​മ കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യ​വ​രു​ടെ ബി​രു​ദ​ദാ​ന ച​ട​ങ്ങ് ന​ട​ത്തി. 2018 - 2021 വ​ർ​ഷ​ങ്ങ​ളി​ൽ കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യ ര​ണ്ടു ബാ​ച്ചു​ക​ളി​ലു​ള്ള മു​പ്പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ബി​എ​സ്‌​സി ന​ഴ്സിം​ഗ് കോ​ഴ്സി​നു​ശേ​ഷം ര​ണ്ടു​വ​ർ​ഷ​ത്തെ പോ​സ്റ്റ് ഗ്രാ​ജു​വേ​ഷ​ൻ ഡി​പ്ലോ​മ ഇ​ൻ എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ സ​ർ​വീ​സ് കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി പു​റ​ത്തി​റ​ങ്ങി​യ​ത്. അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ ഏ​റ്റ​വും മി​ക​ച്ച രോ​ഗീ പ​രി​ച​ര​ണം ഉ​റ​പ്പു വ​രു​ത്തു​ക, മ​ര​ണ​നി​ര​ക്ക്, അം​ഗ​വൈ​ക​ല്യ നി​ര​ക്ക് എ​ന്നി​വ കു​റ​യ്ക്കു​ക, സ​മൂ​ഹ​ത്തി​ലെ വി​വി​ധ മേ​ഖ​ല​യി​ൽ ഉ​ള്ള​വ​ർ​ക്ക് അ​ടി​യ​ന്ത​ര ര​ക്ഷ ട്രെ​യി​നിം​ഗ് ന​ൽ​കു​ക എ​ന്ന​താ​ണ് കോ​ഴ്സി​ന്‍റെ ല​ക്ഷ്യം.

കിം​സ് അ​ൽ​ശി​ഫ വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​പി.​ഉ​ണ്ണീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​യ്ഞ്ച​ൽ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫൗ​ണ്ടേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റും എ​മ​ർ​ജ​ൻ​സി മെ​ഡി​സി​ൻ ചീ​ഫ് ഫാ​ക്ക​ൽ​റ്റി​യു​മാ​യ ഡോ.​വേ​ണു​ഗോ​പാ​ല​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ, ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സി​ർ കെ.​സി പ്രി​യ​ൻ, എ​മ​ർ​ജ​ൻ​സി വി​ഭാ​ഗം മേ​ധാ​വി ഡോ.​ഷാ​ഹു​ൽ ഹ​മീ​ദ്, ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് ഷേ​ർ​ലി ജെ​യിം​സ്, ജ​ന​റ​ൽ മാ​നേ​ജ​ർ സി.​സ​തീ​ഷ്, ഓ​പ്പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ ആ​ർ. പ്ര​ദീ​പ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ​ഴ്സി​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ​ക്ക് 9544290099, 9526841754 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.