മാവോയിസ്റ്റ് സാ​വി​ത്രിയുമായി വയനാട്ടിൽ തെളിവെടുപ്പ്
Saturday, January 22, 2022 11:57 PM IST
മാ​ന​ന്ത​വാ​ടി: മാ​വോ നേ​താ​വ് വി.​ജി.കൃ​ഷ്ണ​മൂ​ർ​ത്തി​യോ​ടൊ​പ്പം അ​റ​സ്റ്റി​ലാ​യ മാ​വോ​യി​സ്റ്റ് നേ​താ​വ് സാ​വി​ത്രി എ​ന്ന ക​വി​ത​യെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

ത​ല​പ്പു​ഴ,തി​രു​നെ​ല്ലി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളി​ലാ​ണ് സാ​വി​ത്രി​യെ പോ​ലീ​സ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.

2021 ന​വം​ബ​റി​ലാ​യി​രു​ന്നു മാ​വോ നേ​താ​ക്ക​ളാ​യ വി.​ജി.കൃ​ഷ്ണ​മൂ​ർ​ത്തി, സാ​വി​ത്രി എ​ന്നി​വ​രെ ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ൽ വ​ച്ച് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന സാ​വി​ത്രി​യെ കേ​സി​ന്‍റെ തെ​ളി​വെ​ടു​പ്പി​നാ​യി ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ര​ണ്ടു​ദി​വ​സ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ടു​ക​യാ​യി​രു​ന്നു.

മാ​ന​ന്ത​വാ​ടി ഡി​വൈ​എ​സ്പി എ.​പി. ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് സാ​വി​ത്രി​യെ​യും കൊ​ണ്ട് വി​വി​ധ​യി​ട​ങ്ങ​ളി​ൽ തെ​ളി​വെ​ടു​പ്പി​നാ​യി കൊ​ണ്ടു​പോ​യ​ത്. ത​ല​പ്പു​ഴ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ക​ന്പ​മ​ല, കാ​പ്പി​ക്ക​ളം, പേ​ര്യ അ​യ​നി​ക്ക​ൽ, തി​രു​നെ​ല്ലി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ തി​രു​നെ​ല്ലി എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തി​ച്ചാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. ക​ന്പ​മ​ല​യി​ൽ ന​ട​ന്ന തെ​ളി​വെ​ടു​പ്പി​ൽ തൊ​ഴി​ലാ​ളി​ക​ൾ സാ​വി​ത്രി​യെ തി​രി​ച്ച​റി​ഞ്ഞ​താ​യാ​ണ് വി​വ​രം.

ക​ന​ത്ത പോ​ലീ​സ് സു​ര​ക്ഷ​യി​ലാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. ര​ണ്ടു​ദി​വ​സ​ത്തെ തെ​ളി​വെ​ടു​പ്പി​ന് ശേ​ഷം സാ​വി​ത്രി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.