കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ താ​മ​ര​ശേ​രി-​മൂ​ന്നാ​ര്‍ ട്രി​പ്പ് റ​ദ്ദാ​ക്കി
Sunday, January 23, 2022 12:08 AM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യ​തോ​ടെ കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ താ​മ​ര​ശേ​രി-​മൂ​ന്നാ​ര്‍ ട്രി​പ്പ് റ​ദ്ദാ​ക്കി. പു​തി​യ നി​ര്‍​ദേ​ശം വ​രു​ന്ന​തു​വ​രെ ട്രി​പ്പു​ക​ള്‍ ഉ​ണ്ടാ​കി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

മൂ​ന്നാ​ര്‍ ട്രി​പ്പി​നു​പോ​യ ബ​സി​ലെ താ​മ​ര​ശേ​രി ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ര്‍​ക്കും ഒ​രു യാ​ത്ര​ക്കാ​ര​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ബ​സി​ല്‍ പോ​യ​വ​രു​ള്‍​പ്പെ​ടെ ക്വാ​റ​ന്‍റൈനി​ല്‍ ക​ഴി​യേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്.ഇ​ന്ന​ലെ​യാ​യി​രു​ന്നു മൂ​ന്നാ​റി​ലേ​ക്കു​ള്ള ര​ണ്ടാ​മ​ത്തെ ട്രി​പ്പ് പ്ലാ​ന്‍ ചെ​യ്തി​രു​ന്ന​ത്. അ​ടു​ത്ത​യി​ടെ പ്ര​ഖ്യാ​പി​ച്ച ടൂ​ര്‍ പാ​ക്കേ​ജു​ക​ള്‍ വ​ലി​യ സാ​മ്പ​ത്തി​ക​ലാ​ഭം കെ​എ​സ്ആ​ര്‍​ടി​സി​ക്ക് ഉ​ണ്ടാ​ക്കി​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് മൂ​ന്നാ​ത​രം​ഗം എ​ത്തി​യ​ത്. ഇ​തോ​ടെ വീ​ണ്ടും പ്ര​തി​സ​ന്ധി​ ഉ​ട​ലെ​ടു​ത്തിരിക്കുകയാണ്.