കോ​വി​ഡ് പ്ര​തി​രോ​ധം: കൗ​ൺ​സി​ല​ർ​മാ​രു​ടെ യോ​ഗം വി​ളി​ച്ചു
Sunday, January 23, 2022 12:10 AM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും വാ​ർ​ഡ് ത​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജിത​മാ​ക്കു​ന്ന​തി​നു​മാ​യി കൗ​ൺ​സി​ല​ർ​മാ​രു​ടെ ഓ​ൺ​ലൈ​ൻ യോ​ഗം ചേ​ർ​ന്നു. യോ​ഗ​ത്തി​ൽ മേ​യ​ർ ഡോ.​എം. ബീ​ന ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് അ​നു​സ​രി​ച്ച് ശു​ചി​ത്വം, മാ​ലി​ന്യ​നി​ർ​മാ​ർ​ജ്ജ​നം ഇ​വ​യാ​ണ് ഇ​ത്ത​വ​ണ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ളെ​ന്നും യോ​ഗ​ത്തി​ൽ മേ​യ​ർ അ​റി​യി​ച്ചു. കോ​വി​ഡ് രോ​ഗ​ബാ​ധ വ​ർ​ധിച്ചി​ട്ടും ഹോ​സ്പി​റ്റ​ൽ അ​ഡ്മി​ഷ​ൻ കൂ​ടു​ത​ൽ വ​ന്നി​ട്ടി​ല്ല എ​ന്ന​ത് ആ​ശ്വാ​സ​ക​ര​മാ​ണെന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പ​റ​ഞ്ഞു. നി​ല​വി​ൽ 200 റൂ​മു​ക​ൾ ഉ​ള്ള എ​ൻ​ഐ​ടി​യി​ലെ എ​സ്എ​ൽ​ടി​സി ഒ​മി​ക്രോ​ൺ കേ​സു​ക​ൾ​ക്ക് മാ​ത്ര​മാ​യി മാ​റ്റി​വ​ച്ചി​രി​ക്ക​യാ​ണ്. അ​തി​ൽ 59 എ​ണ്ണം ഒ​ക്യൂ​പൈ​ഡ് ആ​ണ്.

കാ​റ്റ​ഗി​റി ബി ​കേ​സു​ക​ൾ ബീ​ച്ച് ഹോ​സ്പി​റ്റ​ലി​ൽ ആ​ണ് അ​ഡ്മി​റ്റ് ചെ​യ്യു​ന്ന​ത്. ഐ​സി​യു സം​വി​ധാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മാ​ത്ര​മേ​യു​ള്ളൂ. പ്രൈ​വ​റ്റ് ഹോ​സ്പി​റ്റ​ലി​ലും ആ​വ​ശ്യ​മാ​യ ബെ​ഡു​ക​ൾ മാ​റ്റി​വെ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ പേ​ടി​ക്കേ​ണ്ട​തി​ല്ല. എ​ന്നാ​ൽ കേ​സു​ക​ൾ കൂ​ടി​ക്കൊ​ണ്ടി​രു​ന്നാ​ൽ കൂ​ടു​ത​ൽ പേ​രെ ഹോ​സ്പി​റ്റ​ലൈ​സ് ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യം വ​ന്നേ​ക്കാം. അ​ത​നു​സ​രി​ച്ച് ആ​വ​ശ്യ​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കേ​ണ്ട​തു​ണ്ട്. 100 ബെ​ഡു​ക​ളു​ള്ള എ​സ്എ​ൽ​ടി​സി ഹോ​മി​യോ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഒ​രു​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന് ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ ജി​ല്ലാ ആ​രോ​ഗ്യ​വി​ഭാ​ഗം നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ശു​ചീ​ക​ര​ണ​ത്തി​നു​ള്ള ജീ​വ​ന​ക്കാ​രെ കോ​ർ​പ്പ​റേ​ഷ​ൻ നി​യ​മി​ക്കേ​ണ്ട​തു​ണ്ട്. മാ​ലി​ന്യ നി​ർ​മാർ​ജനം, ഡാ​റ്റാ എ​ൻ​ട്രി എ​ന്നി​വ കൂ​ടി കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ്യേ​ണ്ട​തു​ണ്ട്. ഹോം ​ഐ​സൊ​ലേ​ഷ​ൻ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​രോ​ട് ഐ​സൊ​ലേ​ഷ​ൻ പാ​ലി​ക്കു​ന്ന​തി​ന് നി​ർ​ദേശം ഉ​റ​പ്പാ​ക്കു​ന്ന​തി​നും ആ​ർ​ആ​ർ​ടി സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്.

കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​പ്പെ​ട്ട​വ​ർ​ക്ക് സ​ഹാ​യ​ധ​നം ല​ഭ്യ​മാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്. ച​ർ​ച്ച​യി​ൽ കെ.​സി. ശോ​ഭി​ത, കെ. ​മൊ​യ്തീ​ൻ​കോ​യ, എ​സ്.​കെ. അ​ബൂ​ബ​ക്ക​ർ, ന​വ്യ ഹ​രി​ദാ​സ്, ടി. ​റെ​നീ​ഷ്, എം.​സി. അ​നി​ൽ​കു​മാ​ർ, മു​ര​ളീ​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.