കോ​ഴി​ക്കോ​ട് -ഊ​ട്ടി ഹ്രസ്വപാ​ത അ​വ​ഗ​ണന​യു​ടെ പ​ടു​കു​ഴി​യി​ൽ
Sunday, January 23, 2022 12:10 AM IST
മു​ക്കം: കോ​ഴി​ക്കോ​ട് -മ​ല​പ്പു​റം ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ച്ചു കൊ​ണ്ട് ക​ട​ന്ന് പോ​കു​ന്ന അ​ന്ത​ർ​സം​സ്ഥാ​ന റൂ​ട്ടാ​യ കോ​ഴി​ക്കോ​ട് - ഊ​ട്ടി ഹ്രസ്വ പാ​ത​യു​ടെ ഭാ​ഗ​മാ​യ മാ​വൂ​ർ മു​ത​ൽ എ​ര​ഞ്ഞി​മാ​വ് വ​രെ​യു​ള്ള ഭാ​ഗം അ​വ​ഗ​ണന​യു​ടെ പ​ടു​കു​ഴി​യി​ൽ. ഏ​റെ ഗ​താ​ഗ​ത തി​ര​ക്കു​ള്ള ഈ ​റൂ​ട്ടി​നോ​ട് അ​ധി​കൃ​ത​ർ കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​നയി​ൽ ജ​ന​ങ്ങ​ൾ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. 12 വ​ർ​ഷം മു​മ്പാ​ണ് അ​വ​സാ​ന​മാ​യി ന​വീ​ക​ര​ണം ന​ട​ത്തി​യ​ത്.

പ​ല ഭാ​ഗ​ത്തും റോ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് ഗ​ർ​ത്ത​ങ്ങ​ൾ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. ചി​ല​യി​ട​ങ്ങ​ളി​ൽ പാ​ർ​ശ്വ​ഭി​ത്തി​യി​ടി​ഞ്ഞ് അ​പ​ക​ടക​ര​മാ​യ അ​വ​സ്ഥ​യി​ലാ​യി​ട്ടും അ​ധി​കൃ​ത​ർ​ക്ക് അ​ന​ക്ക​മി​ല്ല. എ​ള​മ​രം ക​ട​വ് മു​ത​ൽ കൂ​ളി​മാ​ട് വ​രെ​യു​ള്ള ഭാ​ഗ​ത്ത് ന​ന്നേ വീ​തി കു​റ​ഞ്ഞ ഭാ​ഗ​ങ്ങ​ളും കു​പ്പി​ക്ക​ഴു​ത്ത് വ​ള​വു​ക​ളും വി​ക​സി​പ്പി​ക്കേ​ണ്ട​തു​ണ്ട്. എ​ള​മ​രം, കൂ​ളി​മാ​ട് ക​ട​വു​ക​ളി​ൽ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന ര​ണ്ട് പാ​ല​ങ്ങ​ൾ തു​റ​ക്കു​ന്ന​തോ​ടെ ഈ ​റോ​ഡി​ന്‍റെ പ്രാ​ധാ​ന്യ​വും തി​ര​ക്കും വ​ർ​ധി​ക്കും. ഈ ​റൂ​ട്ടി​ലെ പ്ര​ധാ​ന ജം​ഗ്ഷ​നു​കൾ വീ​തി കൂ​ട്ടി വി​ക​സി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​നും വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്.