പൂ​ഴി​ത്തോ​ട് റോ​ഡി​ലെ ഗ​ർ​ത്തം അ​ട​ച്ചു
Sunday, January 23, 2022 12:10 AM IST
ചെ​മ്പ​നോ​ട: ഒ​രു വ​ർ​ഷം മു​മ്പ് ജ​ല​നി​ധി പ​ദ്ധ​തി​ക്കു വേ​ണ്ടി വെ​ട്ടി​ക്കീ​റി​യ പൂ​ഴി​ത്തോ​ട് റോ​ഡി​ലെ ഗ​ർ​ത്ത​ങ്ങ​ൾ കോ​ൺ​ഗ്ര​സ് പ്രവർത്തകരിറങ്ങി കോ​ൺ​ക്രീ​റ്റ് ചെ​യ്ത് അ​ട​ച്ചു. റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ ഇ​ന്ന​ലെ ‘ദീ​പി​ക’​യി​ൽ വാ​ർ​ത്ത​യാ​യി​രു​ന്നു.

ജ​ല​നി​ധി അ​ധി​കൃ​ത​ർ റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് ഏ​ൽ​പ്പി​ച്ച തു​ക ആ​ര​ക്കൊ​യോ ചേ​ർ​ന്നു അ​ടി​ച്ചു മാ​റ്റി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണു കോ​ൺ​ഗ്ര​സ് പൂ​ഴി​ത്തോ​ട് യൂ​ണി​റ്റ് ക​മ്മി​റ്റി സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തി ര​ണ്ട് കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്തെ ഏ​റ്റ​വും പ്ര​ശ്ന​മു​ള്ള റോ​ഡ് ഭാ​ഗ​ങ്ങ​ൾ ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യ​ത്. ഏ​മി അ​മ്പാ​ട്ട്, ജീ​മോ​ൻ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, സു​മേ​ഷ് ചെ​റു​കു​ന്ന്, ജീ​ജോ കൈ​പ്പം​പ്ലാ​ക്ക​ൽ, പി.​സി ലീ​ല എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.