രാ​ഷ്ട്രീ​യക്കാർ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രാ​ക​ണം: വി.​ഡി. സ​തീ​ശ​ൻ
Sunday, January 23, 2022 12:10 AM IST
നാ​ദാ​പു​രം: രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​ർ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന് മാ​തൃ​ക​യാ​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ആ​ർ​ദ്ര​ത​യു​ടെ ന​ന​വ് വ​റ്റു​മ്പോ​ഴാ​ണ് സ​മൂ​ഹം പ്ര​തി​സ​ന്ധി​യി​ല​ക​പ്പെ​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം സാ​മൂ​ഹ്യപ്ര​വ​ർ​ത്ത​ന​മാ​ക്കി മാ​റ്റി​യാ​ൽ ജ​നം ത​ങ്ങ​ളെ തേ​ടി വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​രൂ​രി​ലെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ കി​ഴ​ക്ക​യി​ൽ ക​ണ്ണ​ന് പ്രി​യ​ദ​ർ​ശി​നി ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ന​ൽ​കി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം നി​ർ​വഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ നെ​ല്ലോ​ളി​ക്ക​ണ്ടി നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​പ്ര​വീ​ൺ കു​മാ​ർ, പി.​എം.​നി​യാ​സ്, അ​ച്ചു​ത​ൻ പു​തി​യെ​ടു​ത്ത്, വി.​എം. ച​ന്ദ്ര​ൻ, പ്ര​മോ​ദ് ക​ക്ക​ട്ടി​ൽ, കെ.​ടി. അ​ബ്ദു​റ​ഹി​മാ​ൻ, പി. ​ശ്രീ​ല​ത, പി. ​അ​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.