കൂ​രാ​ച്ചു​ണ്ടി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധിക്കു​ന്നു: പ​രി​ശോ​ധ​ന ആഴ്ചയിൽ ഒ​രു ദി​വ​സം മാ​ത്രം
Sunday, January 23, 2022 12:11 AM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധിക്കു​ന്ന​താ​യി ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ഇ​ന്ന​ലെ ല​ഭി​ച്ച പ​രി​ശോ​ധ​ന ഫ​ല​ത്തി​ൽ 22 പേ​ർ പോ​സി​റ്റീ​വാ​യി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​ക​ളി​ൽ വി​വി​ധ വാ​ർ​ഡു​ക​ളി​ലാ​യി നി​ല​വി​ൽ 74 ലൈ​വ് കേ​സു​ക​ളു​ണ്ട്. എ​ന്നാ​ൽ കോ​വി​ഡ് വ​ർധിച്ചി​ട്ടും പ​രി​ശോ​ധ​ന ആ​ഴ്ച​യി​ൽ ഒ​രു​ദി​വ​സം മാ​ത്ര​മെ ന​ട​ത്തു​ന്നു​ള്ളു​വെ​ന്നാ​ണ് ആ​ക്ഷേ​പം.

മാ​ത്ര​മ​ല്ല പ​രി​ശോ​ധ​ന ന​ട​ത്തി​യ​വ​രു​ടെ ഫ​ലം ല​ഭി​ക്കാ​ൻ അ​ഞ്ച് ദി​വ​സം വ​രെ കാ​ത്തി​രി​ക്കേ​ണ്ടി വ​രു​ന്നു​വെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. കോ​വി​ഡ് വ​ർ​ധിച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ പ​രി​ശോ​ധ​ന​ക്കാ​യി സ്വ​കാ​ര്യ ലാ​ബു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ടി വ​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ൾ എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും ന​ട​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യം ഉ​യ​രു​ന്ന​ത്.