കി​ണ​റ്റി​ൽ വീ​ണ ആ​ടി​നെ അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി
Sunday, January 23, 2022 12:11 AM IST
പേ​രാ​മ്പ്ര: കി​ണ​റ്റി​ൽ വീ​ണ ആ​ടി​നെ അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. പാ​ലേ​രി​യി​ലെ കു​ന്നു​മ്മ​ൽ രാ​ധ​യു​ടെ ആ​ടാ​ണ് ഇ​ന്ന​ലെ രാ​വി​ലെ തൊ​ട്ട​ടു​ത്ത ര​വീ​ന്ദ്ര​ൻ മാ​സ്റ്റ​റുടെ 40 അ​ടി താ​ഴ്ച​യു​ള്ള വെ​ള്ള​മു​ള്ള കി​ണ​റ്റി​ൽ വീ​ണ​ത്. വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് പേ​രാ​മ്പ്ര​യി​ൽ നി​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി​ ര​ക്ഷാപ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യാ​യി​രു​ന്നു.

ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ ഓ​ഫീസ​ർ പി.​ആ​ർ. സ​ത്യ​നാ​ഥ്‌ കി​ണ​റ്റി​ൽ ഇ​റ​ങ്ങി ആ​ടി​നെ വ​ല​യി​ലാ​ക്കി ര​ക്ഷ​പ്പെ​ടു​ത്തി. അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ. ​മു​ര​ളീ​ധ​ര​ൻ, എ. ​ഭ​ക്ത​വ​ത്സ​ല​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കെ. ​സു​നി​ൽ​കു​മാ​ർ, ധീ​ര​ജ്, എ​സ്. ആ​ർ. സാ​ര​ഗ്, ഇ.​എം. പ്ര​ശാ​ന്ത് എ​ന്നി​വ​ർ ര​ക്ഷാപ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.