സ്വ​കാ​ര്യ​ബ​സിനടിയിലേക്കു തെറിച്ചു വീണു ബൈക്ക് യാത്രക്കാരൻ മ​രി​ച്ചു
Thursday, May 5, 2022 10:31 PM IST
ബാ​ലു​ശ്ശേ​രി: കോ​ഴി​ക്കോ​ട് -ബാ​ലു​ശ്ശേ​രി പാ​ത​യി​ലെ കാ​ക്കൂ​ർ പാ​ല​ത്തി​ന​ടു​ത്ത് സ്വ​കാ​ര്യ​ബ​സും ബൈ​ക്കും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ത​ല​യാ​ട് കോ​ള​നി​യി​ൽ അ​നീ​ദ് (22) ആ​ണ് മ​രി​ച്ച​ത്. കൂ​ടെ സ​ഞ്ച​രി​ച്ചി​രു​ന്ന കൂ​രാ​ച്ചു​ണ്ട് സ്വ​ദേ​ശി അ​ശ്വ​ന്തി​ന് സാ​ര​മാ​യ പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​വി​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

സ്വ​കാ​ര്യ ബ​സ് കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തു നി​ന്നും ബാ​ലു​ശ്ശേ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു. എ​തി​ർ​ദി​ശ​യി​ൽ വ​ന്ന ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് തെ​ന്നി വീ​ഴു​ക​യും ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്ന അ​നീ​ദ് ബ​സി​ന് അ​ടി​യി​ലേ​ക്ക് തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും അ​നീ​ദ് മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ശ്വ​ന്തി​ന് വാ​രി​യെ​ല്ലി​നു ഉ​ൾ​പ്പെ​ടെ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. മെ​ഡി​ക്ക​ൽ കോ​ള​ജ് ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ഇ​രു​വ​രും പ്ലം​ബി​ങ് ജോ​ലി​ക​ൾ​ക്കാ​യി കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. ത​ല​യാ​ട് കോ​ള​നി​യി​ൽ ശ​ശി​യു​ടെ​യും ഷൈ​ജ​യു​ടെ​യും മ​ക​നാ​ണ് മ​ര​ണ​പ്പെ​ട്ട അ​നീ​ദ്. സ​ഹോ​ദ​രി:​ അ​വ​ന്തി​ക.