വ​ച​ന​പ്ര​ഘോ​ഷ​ക​രു​ടെ സി​നഡ്
Thursday, May 12, 2022 11:22 PM IST
ക​ള​മ​ശേ​രി: 2023-ല്‍ ​റോ​മി​ല്‍ ന​ട​ക്കു​ന്ന മൈ​ത്രാ​ന്‍​മാ​രു​ടെ 16-ാമ​ത് സി​ന​ഡി​ന് മു​ന്നോ​ടി​യാ​യി കേ​ര​ള റീ​ജ​ണ​ല്‍ ലാ​റ്റി​ന്‍ കാ​ത്ത​ലി​ക് ബി​ഷ​പ്‌​സ് കൗ​ണ്‍​സി​ലി​ന്‍റെ പ്രൊ​ക്ല​മേ​ഷ​ന്‍ ക​മ്മീ​ഷ​ന്‍ ക​ള​മ​ശേ​രി എ​മ്മാ​വൂ​സി​ല്‍ വ​ച​ന പ്ര​ഘോ​ഷ​ക​രു​ടെ സി​ന​ഡ് സം​ഘ​ടി​പ്പി​ച്ചു. ബി​ഷ​പ്പ് ഡോ.​സെ​ല്‍​വി​സ്റ്റ​ര്‍ പൊ​ന്നു​മു​ത്ത​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച സി​ന​ഡി​ല്‍ സം​സ്ഥാ​ന​ത്തെ 12 ല​ത്തീ​ന്‍ രൂ​പ​ത​ക​ളി​ല്‍ നി​ന്നു​ള്ള വൈ​ദി​ക​രും സ​ന്യ​സ്ത​രും അ​ല്‍​മാ​യ​രു​മാ​യ വ​ച​ന പ്ര​ഘോ​ഷ​ക​രും പ​ങ്കെ​ടു​ത്തു.
ക​മ്മീ​ഷ​ന്‍ സെ​ക്ര​ട്ട​റി റ​വ. ഡോ.​അ​ലോ​ഷ്യ​സ് കു​ള​ങ്ങ​ര, ഫാ. ​തോ​മ​സ് ത​റ​യ​ല്‍, ഫാ.​സ്റ്റാ​ന്‍​ഡ്‌​ലി മാ​തി​രി​പ്പി​ള്ളി എ​ന്നി​വ​ര്‍ ക്ലാ​സ് ന​യി​ച്ചു. ബ്ര​ദ​റു​മാ​രാ​യ ഷാ​ജ​ന്‍ അ​റ​യ്ക്ക​ല്‍, വി.​വി.​അ​ഗ്റ്റി​ന്‍, ആ​ന്‍റ​ണി ചാ​വ​റ, കെ.​എ​സ്.​ആ​ന്‍റ​ണി, സി​സ്റ്റ​ര്‍ സു​നി​ത അ​ശോ​ക് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.