സം​സ്ഥാ​ന പാ​ത​യി​ൽ ലോ​റി താ​ഴ്ന്നു മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
Sunday, May 15, 2022 1:11 AM IST
നാ​ദാ​പു​രം: സം​സ്ഥാ​ന പാ​ത​യി​ൽ ലോ​റി താ​ഴ്ന്ന് മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗാ​തം ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടോ​ടെ ക​ല്ലാ​ച്ചി മ​ത്സ്യ മാ​ർ​ക്ക​റ്റി​ന് സ​മീ​പ​മാ​ണ് സം​ഭ​വം.

മാ​ർ​ക്ക​റ്റി​ന് സ​മീ​പ​ത്തെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലേ​ക്ക് പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ ഇ​റ​ക്കാ​നെ​ത്തി​യ നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ന് മു​ന്നി​ലേ​ക്ക് ക​യ​റു​ന്ന​തി​നി​ടെ ന​ട​പ്പാ​ത​യി​ലെ കോ​ൺ​ക്രീ​റ്റ് സ്ലാ​ബ് ത​ക​ർ​ന്ന് താ​ഴ്ന്ന് പോ​വു​ക​യാ​യി​രു​ന്നു. ലോ​റി റോ​ഡി​ന് കു​റു​കെ കു​ടു​ങ്ങി​യ​തോ​ടെ സം​സ്ഥാ​ന പാ​ത​യി​ൽ ഇ​രു ഭാ​ഗ​ത്തേ​ക്കും വാ​ഹ​ന​ങ്ങ​ൾ ക​ട​ന്ന് പോ​കാ​ൻ ക​ഴി​യാ​തെ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. നാ​ദാ​പു​രം സി​ഐ ഇ.​വി. ഫാ​യി​സ് അ​ലി, ട്രാ​ഫി​ക് എ​സ്ഐ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി. പി​ന്നീ​ട് മ​ണ്ണ് മാ​ന്തി യ​ന്ത്രം എ​ത്തി​ച്ച് ലോ​റി മാ​റ്റി​യ​തി​ന് ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.