നാ​ടി​ന് അ​ഭി​മാ​ന​മാ​യി ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ
Sunday, May 15, 2022 1:11 AM IST
മു​ക്കം: ദി​വ​സേ​ന നൂ​റ് ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ ആ​ശ്ര​യി​ക്കു​ന്ന റോ​ഡി​ൽ ഒ​രു ഭാ​ഗം പൊ​ട്ടി​പൊ​ളി​ഞ്ഞ് മാ​സ​ങ്ങ​ളാ​യി​ട്ടും അ​ധി​കൃ​ത​ർ ക​ണ്ണ​ട​ച്ച​പ്പോ​ൾ റോ​ഡി​ലെ കു​ഴി​യ​ട​ച്ച് ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ മാ​തൃ​ക​യാ​യി.

ഊ​ട്ടി-കോ​ഴി​ക്കോ​ട് പാ​ത​യി​ൽ പ​ന്നി​ക്കോ​ട് കെ​എ​സ്ഇ​ബി ഓ​ഫീ​സി​ന് സ​മീ​പ​ത്ത് രൂ​പ​പ്പെ​ട്ട വ​ലി​യ കു​ഴി​യാ​ണ് പ​ന്നി​ക്കോ​ട്ടെ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ട​ച്ച​ത്.
മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് രൂ​പ​പ്പെ​ട്ട ഈ ​കു​ഴി​ക​ളി​ൽ ചെ​ളി​വെ​ള്ളം കെ​ട്ടി​കി​ട​ന്ന് അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യി​രു​ന്നു.

ദി​വ​സ​വും ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ പെ​ട്ട​തോ​ടെ​യാ​ണ് ക്വാ​റി​വെ​യി​സ്റ്റ് ഉ​പ​യോ​ഗി​ച്ച് കു​ഴി​ക​ൾ താ​ല്ക്കാ​ലി​ക​മാ​യി അ​ട​ച്ച​ത്. റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യെ കു​റി​ച്ച് നാ​ട്ടു​കാ​ർ നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ൽ​കി​യി​രു​ന്ന​ങ്കി​ലും അ​ധി​കൃ​ത​ർ ന​ട​പ​ടി എ​ടു​ത്തി​രു​ന്നി​ല്ല.

ദി​വ​സേ​ന ഓ​ട്ടോ ഓ​ടി​ച്ച് കി​ട്ടു​ന്ന തുഛ​മാ​യ വ​രു​മാ​നം കൊ​ണ്ട് ജീ​വി​ക്കു​ന്ന അ​വ​ർ ഒ​രു ദി​വ​സ​ത്തെ ജോ​ലി ത​ന്നെ മാ​റ്റി​വ​ച്ചാ​ണ് ഇ​ങ്ങി​നെ ഒ​രു പ്ര​വൃ​ത്തി​ക്ക് മു​ന്നി​ട്ടി​റ​ങ്ങി​യ​ത്.