വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ലെ ആ​ദ്യ ഫു​ഡ്‌​ടെ​ക്, ഹോ​ട്ട​ല്‍​ടെ​ക് പ്ര​ദ​ര്‍​ശ​ന​ങ്ങ​ള്‍ കോ​ഴി​ക്കോ​ട്ട്
Thursday, May 19, 2022 12:47 AM IST
കോ​ഴി​ക്കോ​ട്: ഭ​ക്ഷ്യ​സം​സ്‌​ക​ര​ണ പാ​ക്കേ​ജിം​ഗ് മേ​ഖ​ല​ക​ള്‍​ക്കു​ള്ള സം​സ്ഥാ​ന​ത്തെ പ്ര​മു​ഖ പ്ര​ദ​ര്‍​ശ​ന​മാ​യ ഫു​ഡ്‌​ടെ​ക് കേ​ര​ള​യും ഹോ​റെ​ക (ഹോ​ട്ട​ല്‍​സ്, റെ​സ്‌​റ്റോ​റ​ന്‍റ്സ്, കേ​റ്റ​റിം​ഗ്) യും ​ഹോ​ട്ട​ല്‍​ടെ​ക് കേ​ര​ള​യും ഇ​താ​ദ്യ​മാ​യി വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ലു​മെ​ത്തു​ന്നു. കൊ​ച്ചി​യി​ല്‍ ക​ഴി​ഞ്ഞ 12 വ​ര്‍​ഷ​മാ​യി ന​ട​ക്കു​ന്ന ഫു​ഡ്‌​ടെ​കി​ന്‍റെ​യും ഒ​മ്പ​ത് വ​ര്‍​ഷ​മാ​യി ന​ട​ക്കു​ന്ന ഹോ​ട്ട​ല്‍​ടെ​ക്കി​ന്‍റെ​യും ആ​ദ്യ​ത്തെ വ​ട​ക്ക​ന്‍ കേ​ര​ള പ​തി​പ്പു​ക​ള്‍ മെ​യ് 20 മു​ത​ല്‍ 23 വ​രെ കാ​ലി​ക്ക​ട്ട് ട്രേ​ഡ് സെ​ന്‍റ​റി​ല്‍ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. മൂ​ന്നു ദി​വ​സ​മാ​യി ന​ട​ക്കു​ന്ന ഇ​ര​ട്ട പ്ര​ദ​ര്‍​ശ​ന​ത്തി​ല്‍ ഭ​ക്ഷ്യ​സം​സ്‌​ക​ര​ണ മെ​ഷീ​ന​റി​ക​ള്‍, പാ​ക്കേ​ജിം​ഗ് ഉ​പ​ക​ര​ണ​ങ്ങ​ള്‍, ഭ​ക്ഷ്യ​ച്ചേ​രു​വ നി​ര്‍​മാ​താ​ക്ക​ള്‍ , ഹോ​ട്ട​ല്‍-​ബേ​ക്ക​റി ഉ​പ​ക​ര​ണ​ങ്ങ​ള്‍ , ലി​ന​ന്‍, ഫ​ര്‍​ണി​ഷിം​ഗ്‌​സ്, ഹോ​ട്ട​ല്‍​വെ​യ​ര്‍, അ​ടു​ക്ക​ള ഉ​പ​ക​ണ​ങ്ങ​ള്‍, ക്ലീ​നിം​ഗ് ഉ​പ​ക​ര​ണ​ങ്ങ​ള്‍, മ​റ്റു അ​നു​ബ​ന്ധ ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ , സേ​വ​ന​ങ്ങ​ള്‍ എ​ന്നീ മേ​ഖ​ല​ക​ളി​ല്‍ നി​ന്നാ​യി 50-ലേ​റെ സ്ഥാ​പ​ന​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കും. രാ​വി​ലെ 11 മു​ത​ല്‍ രാ​ത്രി എ​ട്ട് വ​രെ​യാ​ണ് പ്ര​ദ​ര്‍​ശ​ന​സ​മ​യം.