വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ മ​തി​ൽ ത​ക​ർ​ന്നു​ വീ​ണു
Friday, May 20, 2022 12:43 AM IST
മു​ക്കം: ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യി​ൽ വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ മ​തി​ൽ ത​ക​ർ​ന്ന് തൊ​ട്ട​ടു​ത്ത വീ​ട്ടി​ലേ​ക്ക് പ​തി​ച്ചു. കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ചോ​ണാ​ട് പു​തു​താ​യി നി​ർ​മി​ച്ച ക​ക്കാ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ മ​തി​ലാ​ണ് ത​ക​ർ​ന്നു വീ​ണ​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ പു​റ​ക് വ​ശ​ത്തെ മ​തി​ലാ​ണ് ചോ​ണാ​ട് ഒ​ക്ക​ല്ലേ​രി നി​ഷാ​ദി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തേ​ക്ക് പ​തി​ച്ച​ത്.
ഈ ​സ​മ​യം വീ​ട്ടു​മു​റ്റ​ത്ത് ആ​ളി​ല്ലാ​ത്ത​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു. കെ​ട്ടി​ട​ത്തി​നോ​ട് ചേ​ർ​ന്ന് മ​തി​ലി​ടി​ഞ്ഞ​തോ​ടെ കെ​ട്ടി​ട​ത്തി​ന്നും ഭീ​ഷ​ണി​യാ​ണ്.
വി​ല്ലേ​ജ് ഓ​ഫീ​സി​നാ​യി ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി കെ​ട്ടി​ടം സ്ഥാ​പി​ച്ചെ​ങ്കി​ലും പ​ഴ​യ മ​തി​ൽ പൊ​ളി​ച്ചു മാ​റ്റി പു​തി​യ​ത് നി​ർ​മി​ച്ചി​രു​ന്നി​ല്ല. സം​ഭ​വം സ്ഥ​ലം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ട​ത്തി​ൽ ആ​മി​ന, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​ത്യ​ൻ മു​ണ്ട​യി​ൽ, പ​ഞ്ചാ​യ​ത്തം​ഗം കു​ഞ്ഞാ​ലി മ​മ്പാ​ട്ട് എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു. അ​പ​ക​ട​നി​ല എ​ത്ര​യും പെ​ട്ടെ​ന്ന് മാ​റ്റ​ണ​മെ​ന്നും മ​തി​ൽ പു​ന​ർ നി​ർ​മ്മി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി ഉ​ട​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.