മീ​ന്‍​വ​ണ്ടി​യി​ടി​ച്ച് സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​ൻ മ​രി​ച്ചു
Tuesday, May 24, 2022 10:17 PM IST
കോ​ഴി​ക്കോ​ട്: മീ​ഞ്ച​ന്ത​യി​ല്‍ മീ​ന്‍​വ​ണ്ടി​യി​ടി​ച്ച് സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു. കോ​ഴി​ക്കോ​ട് ഫ്രാ​ന്‍​സി​സ് റോ​ഡ് തോ​ട്ടൂ​ളി​പാ​ടം ദാ​റു​ല്‍ ഹ​സ​യി​ല്‍ ഇ​സ്ഹാം മി​ഷാ​ബ് (താ​പ്പ - 45) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ നാ​ലി​ന് മീ​ഞ്ച​ന്ത ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജി​നു മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം.

എ​ണ്ണ​പ​ല​ഹാ​ര ക​ച്ച​വ​ട​ക്കാ​ര​നാ​ണ്. പ​ല​ഹാ​ര​ങ്ങ​ളു​മാ​യി ഫ​റോ​ക്ക് ഭാ​ഗ​ത്തേ​ക്ക് പോ​കു​മ്പോ​ള്‍ മു​ക്ക​ത്തു നി​ന്ന് ബേ​പ്പൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന മി​നി​വാ​ന്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ സ്‌​കൂ​ട്ട​ര്‍ പു​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. മി​ഷാ​ബ് സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. മീ​ഞ്ച​ന്ത അ​സി. സ്‌​റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ഇ. ​ഷി​ഹാ​ബു​ദ്ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​നാ സം​ഘം ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കി.

മി​ക​ച്ച ഫു​ട്‌​ബോ​ള്‍ താ​ര​മാ​യി​രു​ന്നു. എം.​എം. ഹൈ​സ്‌​കൂ​ളി​ന് 1997-98 വ​ര്‍​ഷം സു​ബ്ര​ദോ മു​ഖ​ര്‍​ജി ക​പ്പ് സ്‌​കൂ​ളി​ന് നേ​ടി​ക്കൊ​ടു​ത്ത ടീ​മി​ന്‍റെ സു​പ്ര​ധാ​ന ക​ളി​ക്കാ​ര​നാ​യി​രു​ന്നു. ആ ​വ​ര്‍​ഷം ത​ന്നെ കേ​ര​ള ടീ​മി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ബി​ഹാ​റി​ല്‍ ന​ട​ന്ന ഇ​ന്‍റ​ര്‍‌​സ്റ്റേ​റ്റ് സ​കൂ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ലും ക​ളി​ച്ചി​രു​ന്നു. ഗു​രു​വാ​യൂ​ര​പ്പ​ന്‍ കോ​ള​ജ് ടീ​മി​ന് വേ​ണ്ടി​യും കേ​ര​ള ജൂ​ണി​യ​ര്‍ ടീ​മി​ന് വേ​ണ്ടി​യും ജ​യ്‌​സി അ​ണി​ഞ്ഞു.

ക​ല്ല് കോ​ണ്‍​ട്രാ​ക്ട​റും പ​ര​പ്പി​ല്‍ ശാ​ദു​ലി​പ്പ​ള്ളി മു​ക്രി​യു​മാ​യി​രു​ന്ന ഉ​മ്മ​റി​ന്‍റെ​യും റു​ഖി​യ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: റൂ​ബീ​ന. മ​ക​ള്‍: അ​സ റു​ഖി​യ. സ​ഹോ​ദ​ര​ങ്ങ​ള്‍ : ഇ​ക്ബാ​ല്‍ (ഓ​വ​ര്‍​സീ​യ​ര്‍ , കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍), ഇ​സ്ഹാ​ക്ക്, അ​സി​ബി​യ, ഇ​സ്മാ​യി​ല്‍, ഇ​ര്‍​ഷാ​ദ്, ഹ​സീ​ന.