മ ു​ൻ​പി​ൽ കു​ഴി​ക​ളു​ണ്ട് സൂ​ക്ഷി​ക്കു​ക! ചെ​മ്പ​നോ​ട-മു​ള്ള​ൻ​കു​ന്ന് റോ​ഡ് ടാ​റിം​ഗ് ത​ക​ർ​ന്ന​ത് യാ​ത്രാ​ദു​രി​ത​ത്തി​ലാ​ക്കു​ന്നു
Friday, June 24, 2022 12:21 AM IST
ച​ക്കി​ട്ട​പാ​റ: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള​തും കൊ​യി​ലാ​ണ്ടി - വ​ട​ക​ര താ​ലൂ​ക്കു​ക​ളെ​യും മ​രു​തോ​ങ്ക​ര - ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന​തു​മാ​യ പ്ര​ധാ​ന​പ്പെ​ട്ട റോ​ഡാ​യ ചെ​മ്പ​നോ​ട - മു​ള്ള​ൻ​കു​ന്ന് റോ​ഡ് ടാ​റിം​ഗ് ത​ക​ർ​ന്നു​ണ്ടാ​യ കു​ഴി​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​ക്കെ​ണി​യാ​കു​ന്ന​താ​യി പ​രാ​തി.

ചെ​മ്പ​നോ​ട​യി​ലെ പാ​ലം മു​ത​ൽ മു​ള്ള​ൻ​കു​ന്ന് സ​മീ​പം ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് അ​തി​ർ​ത്തി​യി​ലു​ള്ള അ​മ്മ്യാം​മ​ണ്ണ് പാ​ലം വ​രെ​യു​ള്ള 1.5 കി​ലോ​മീ​റ്റ​ർ ദൂ​രം വ​രു​ന്ന റോ​ഡാ​ണ് നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ ടാ​റിം​ഗ് ത​ക​ർ​ന്ന് ഗ​ർ​ത്ത​ങ്ങ​ൾ രൂ​പ​പ്പെ​ട്ട് യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ ദു​രി​ത​മാ​യി മാ​റി​യ​ത്.
തൊ​ട്ടി​ൽ​പ്പാ​ലം കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ നി​ന്നു​ള്ള ബ​സു​ക​ൾ ഇ​തു​വ​ഴി സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. കൂ​ടാ​തെ ഒ​ട്ട​ന​വ​ധി മ​റ്റ് വാ​ഹ​ന​ങ്ങ​ളും ഇ​തു​വ​ഴി ഓ​ടു​ന്നു​ണ്ട്.

ചെ​മ്പ​നോ​ട, പൂ​ഴി​ത്തോ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും മ​രു​തോ​ങ്ക​ര ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പോ​കു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ അ​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ർ ആ​ശ്ര​യി​ക്കു​ന്ന റോ​ഡാ​ണി​ത്.​ഈ മേ​ഖ​ല​യി​ലു​ള്ള​വ​ർ വി​വി​ധ അ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് അ​ട​ക്ക​മു​ള്ള സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ പോ​കു​ന്ന​തും ഇ​തു​വ​ഴി​യാ​ണ്. വ​ർ​ഷ​ങ്ങ​ൾ മു​മ്പ് റോ​ഡി​ന്‍റെ കു​ഴി​ക​ള​ട​ച്ച​ത​ല്ലാ​തെ കാ​ല​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് റോ​ഡി​ന്‍റെ ടാ​റിം​ഗ് പ്ര​വൃ​ത്തി ന​ട​ത്തി​യി​ട്ടു​ള്ള​ത്.
റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.