സൗ​ജ​ന്യ പ​രി​ശീ​ല​നം
Friday, June 24, 2022 12:21 AM IST
കോ​ഴി​ക്കോ​ട്: കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ കീ​ഴി​ൽ കോ​ഴി​ക്കോ​ട് മാ​ത്ത​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​യം തൊ​ഴി​ൽ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ 60 ദി​വ​സ​ത്തെ സൗ​ജ​ന്യ മൃ​ഗ​സം​ര​ക്ഷ​ണ പ​രി​ശീ​ല​ന പ​രി​പാ​ടി​യാ​യ 'പ​ശു​മി​ത്ര പ​രി​ശീ​ല​നം ഉ​ട​ൻ ആ​രം​ഭി​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക് -9447276470, 04952432470