വാ​യ​നാ മാ​സാ​ച​ര​ണം തു​ട​ങ്ങി
Friday, June 24, 2022 12:25 AM IST
താ​മ​ര​ശേ​രി:​കൊ​ടു​വ​ള്ളി ബി​ആ​ര്‍​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന "അ​ക്ഷ​ര​ജാ​ല​കം'​വാ​യ​നാ​വാ​രാ​ച​ര​ണ പ​രി​പാ​ടി​യ്ക്ക് തു​ട​ക്ക​മാ​യി. കു​ട്ടി​ക​ള്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കും ര​ക്ഷി​താ​ക്ക​ള്‍​ക്കും വേ​ണ്ടി വാ​യ​നാ​മാ​സാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ഞ്ചി​നം പ​രി​പാ​ടി​ക​ള്‍ ന​ട​ത്തും. യു​പി, ഹൈ​സ്കൂ​ള്‍ വി​ഭാ​ഗം കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള ചെ​റു​ക​ഥാ ശി​ല്‍​പ​ശാ​ല "ക​ഥാ​യാ​നം' കൊ​ടു​വ​ള്ളി ബി​ആ​ര്‍​സി ഹാ​ളി​ല്‍ ന​ട​ന്നു. പാ​ട്ടും പ​റ​ച്ചി​ലും, പു​സ്ത​ക വ​ര്‍​ത്ത​മാ​നം, എ​ഴു​ത്തോ​ല ഗു​രു​വ​ര​ങ്ങ്എ​ന്നീ പ​രി​പാ​ടി​ക​ള്‍ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കും.

"അ​ക്ഷ​ര​ജാ​ല​കം പ​രി​പാ​ടി കോ​ഴി​ക്കോ​ട് ഡ​യ​റ്റ് സീ​നി​യ​ര്‍ ല​ക്ച​ര്‍ ഡോ.​യു.​കെ​അ​ബ്ദു​ള്‍ നാ​സ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ടു​വ​ള്ളി ബി​പി​സി വി.​എം.​മെ​ഹ​റ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഴു​ത്തു​കാ​ര​നും അ​ധ്യാ​പ​ക​നു​മാ​യ അ​ജ്മ​ല്‍ ക​ക്കോ​വ് "ക​ഥാ​യാ​നം' ശി​ല്‍​പ​ശാ​ല​ക്ക് നേ​തൃ​ത്വം ന​ല്‍​കി. പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ കെ.​വേ​ണു, കെ.​ഷൈ​ജ, എ.​പ്ര​സ​ന്ന കു​മാ​രി, പി.​വി.​മു​ഹ​മ്മ​ദ് റാ​ഫി, സ​ജി​ന്‍ മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.