കോ​ഴി​ക്കോ​ട് ഗ​വ. പോ​ളി ടെ​ക്നി​ക്കി​ൽ വാ​യ​നാ വാ​രാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു
Sunday, June 26, 2022 12:26 AM IST
കോ​ഴി​ക്കോ​ട്: ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ വാ​യ​നാ വാ​രാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ഴി​ക്കോ​ട് ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ലും കോ​ള​ജ് അ​ങ്ക​ണ​ത്തി​ലു​മാ​യി വി​വി​ധ ക​ലാ - സാ​ഹി​ത്യ​മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി. വെ​ള്ളി​മാ​ടു​കു​ന്ന് ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ എ​ൻ​സി​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ക്ഷ​ര​ജാ​ലം എ​ന്ന പേ​രി​ൽ വി​വി​ധ മ​ത്സ​ര​പ​രി​പാ​ടി​ക​ളും സാം​സ്കാ​രി​ക സ​മ്മേ​ള​ന​വും ന​ട​ത്തി. സു​നി​ൽ നാ​ഗ​മ്പ​ടം മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച പോ​ളി​ടെ​ക്നി​കി​ൽ ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ൻ എം. ​മു​കു​ന്ദ​ന്‍റെ ഓ​ൺ ലൈ​നാ​യി പ​ങ്ക​ടു​ത്ത് സ​ന്ദേ​ശം ന​ൽ​കി. പ്രി​ൻ​സി​പ്പ​ൽ ജെ.​എ​സ്. സു​രേ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഴു​ത്തു​കാ​രി​യും ചി​ത്ര​കാ​രി​യു​മാ​യ അ​നി​ത ശ്രീ​ജി​ത്ത് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം മേ​ധാ​വി സു​രേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​കു​പ്പു മേ​ധാ​വി​ക​ളാ​യ ഷി​ഹാ​ബു​ദ്ദീ​ൻ, സ​ലാം, ജ​യ​റാ​ണി, വി​ജ​യ​നാ​ന്ദ്, എ​ൻ​സി​സി പ്രോ​ഗ്രാം ഓ​ഫീ​സ​ർ അ​ഷ​റ​ഫ്, സീ​നി​യ​ർ സൂ​പ്ര​ണ്ട് വി​നേ​ശ​ൻ, എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ അ​ഞ്ജ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.