ക​ട​ലു​ണ്ടി​യെ ലോ​ക​മ​റി​യാ​ൻ "ഗ്രീ​ൻ സ്ട്രീ​റ്റ്’
Tuesday, June 28, 2022 12:04 AM IST
കോ​ഴി​ക്കോ​ട്: ക​ട​ലു​ണ്ടി​യെ ലോ​ക​മ​റി​യാ​ൻ വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന സ്ട്രീ​റ്റ് പ​ദ്ധ​തി​യി​ൽ ആ​ദ്യ​മൊ​രു​ങ്ങു​ന്ന​ത് "ഗ്രീ​ൻ സ്ട്രീ​റ്റ്’. നാ​ട്‌ ഹ​രി​താ​ഭ​മാ​ക്കി ഉ​ദ്യാ​ന​ങ്ങ​ളും ഉ​ല്ലാ​സ കേ​ന്ദ്ര​ങ്ങ​ളും ഒ​രു​ക്കു​ന്ന​താ​ണ്‌ പ​ദ്ധ​തി.
വ​നി​താ കൂ​ട്ടാ​യ്മ​ക​ളു​ടെ പൂ​കൃ​ഷി സം​ഘ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി ഫ്ല​വ​ർ വി​ല്ലേ​ജ് (പൂ ​ഗ്രാ​മം) പ​ദ്ധ​തി​യും വി​പു​ല​പ്പെ​ടു​ത്തി ഇ​തി​ന്‍റെ ഭാ​ഗ​മാ​ക്കും. ക​ട​ലു​ണ്ടി​യു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ ക​ല്ല​മ്പാ​റ പാ​ലം മു​ത​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ​വ​രെ വ​ഴി​യോ​ര​ങ്ങ​ളി​ലും പൊ​തു ഇ​ട​ങ്ങ​ളി​ലും പ്ര​ധാ​ന ക​വ​ല​ക​ളി​ലും പൂ​ന്തോ​ട്ട​ങ്ങ​ൾ ഒ​രു​ങ്ങും. വ​ഴി​യോ​ര​ങ്ങ​ളി​ൽ ഹ​രി​ത ക​വാ​ട​ങ്ങ​ളും പൂ​ക്ക​ൾ നി​റ​ഞ്ഞ വേ​ലി​ക​ളും മ​തി​ലു​ക​ളും മു​ള​ങ്കാ​ടു​ക​ളും ഒ​രു​ക്കും.
തെ​രു​വൊ​രു​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി സ​ഹ​ക​ര​ണ​ത്തോ​ടെ 7000 വീ​ടു​ക​ളെ​യും ക​ണ്ണി​ക​ളാ​ക്കും. റ​സി​ഡ​ൻ​സ്‌ അ​സോ​സി​യേ​ഷ​നു​ക​ൾ, സാ​മൂ​ഹ്യ-​സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, വ്യ​ക്തി​ക​ൾ തു​ട​ങ്ങി​യ​വ​രെ​യും പ​ങ്കാ​ളി​ക​ളാ​ക്കും.
ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം മി​ഷ​ന് കീ​ഴി​ലാ​ണ് ക​ട​ലു​ണ്ടി പ​ഞ്ചാ​യ​ത്തി​ൽ സ്ട്രീ​റ്റ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത് ക​ണ്ട​റി​യാ​വു​ന്ന​തും അ​നു​ഭ​വ​വേ​ദ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തു​മാ​യ തെ​രു​വു​ക​ൾ സ​ജ്ജ​മാ​ക്കും. ഗ്രീ​ൻ സ്ട്രീ​റ്റി​ന് പു​റ​മെ ക​ൾ​ച്ച​റ​ൽ, ഫു​ഡ്, വി​ല്ലേ​ജ് ലൈ​ഫ് എ​ക്സ്പീ​രി​യ​ൻ​സ്, വാ​ട്ട​ർ, ആ​ർ​ട്ട്, എ​ത്ത്‌​നി​ക്ക​ൽ, എ​ക്സ്‌​പീ​രി​യ​ൻ​ഷ്യ​ൽ ടൂ​റി​സം, അ​ഗ്രി ടൂ​റി​സം സ്‌​ട്രീ​റ്റു​ക​ളും ഒ​രു​ങ്ങും. വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ലെ കു​തി​പ്പി​നൊ​പ്പം പ്ര​ദേ​ശ​ത്തു​ള്ള​വ​രു​ടെ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​നും ക​ഴി​യും വി​ധ​മാ​ണ്‌ ന​ട​പ്പാ​ക്കു​ക. സം​സ്ഥാ​ന​ത്ത് ക​ട​ലു​ണ്ടി​യ​ട​ക്കം ഒ​മ്പ​ത്‌ പ​ഞ്ചാ​യ​ത്താ​ണ്‌ പ​ദ്ധ​തി​ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.