വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി ഉ​ദ്ഘാ​ട​നം ചെയ്തു
Wednesday, June 29, 2022 12:40 AM IST
കോ​ഴി​ക്കോ​ട്: വി​ല​ങ്ങാ​ട് സെ​ന്‍റ് ജോ​ർ​ജ​സ് ഹൈ​സ്കൂ​ൾ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി​യു​ടെ​യും, ജോ​ർ​ജി​യ​ൻ മ്യൂ​സി​ക് അ​ക്കാ​ദ​മി​യു​ടെ​യും, വി​വി​ധ ക്ല​ബു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം പ്ര​ശ​സ്ത നാ​ട​ൻ​പാ​ട്ട് ക​ലാ​കാ​ര​ൻ ഭ​ര​ത​ൻ കു​ട്ടോ​ത്ത് നി​ർ​വ​ഹി​ച്ചു. റി​യാ​ലി​റ്റി ഷോ ​താ​രം കു​മാ​രി മാ​ന​സ മ​നോ​ജ്‌, ഭ​ര​ത​ൻ കു​ട്ടോ​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന​മേ​ള​യും, നാ​ട​ൻ​പാ​ട്ട് ആ​ലാ​പ​ന​വും ന​ട​ന്നു. ഹെ​ഡ് മാ​സ്റ്റ​ർ സ​ജി ജോ​സ​ഫ്, കെ.​ജെ. അ​ഭി​ലാ​ഷ്, രാ​ഹു​ൽ മ​ട​പ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കാ​ട്ടാ​ന​ശ​ല്യം; ക​ക്കാ​ടം​പൊ​യി​ലി​ൽ
വ​ന​സം​ര​ക്ഷ​ണ​സ​മി​തി രൂ​പീ​ക​രി​ച്ചു

തി​രു​വ​മ്പാ​ടി: കാ​ട്ടാ​ന ശ​ല്യ​ത്തെ ചെ​റു​ക്കാ​ൻ ക​ക്കാ​ടം​പൊ​യി​ലി​ൽ വ​ന​സം​ര​ക്ഷ​ണ സ​മി​തി രൂ​പീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത്, വ​നം​വ​കു​പ്പ്, കൃ​ഷി​വ​കു​പ്പ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ചേ​ർ​ന്ന ജ​ന​കീ​യ ക​ൺ​വ​ൻ​ഷ​നി​ലാ​ണ് സ​മി​തി രൂ​പീ​ക​രി​ച്ച​ത്. കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മേ​രി ത​ങ്ക​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് അം​ഗം സീ​നാ ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ പി.​എം. മൊ​ഹ​മ്മ​ദ്, ഫോ​റ​സ്റ്റ് സെ​ക്ഷ​ൻ ഓ​ഫീ​സ​ർ എ. ​പ്ര​സ​ന്ന​കു​മാ​ർ, ജെ​റീ​ന റോ​യ്, ബി​ന്ദു ജ​യ​ൻ, കെ.​കെ. സു​ധാ​ക​ര​ൻ നാ​യ​ർ, ടി. ​ബി​നോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.