പു​റ​മേ​രി​യി​ൽ വീ​ടി​ന് തീ ​പി​ടി​ച്ചു കി​ട​പ്പ് മു​റി ക​ത്തി ന​ശി​ച്ചു
Friday, July 1, 2022 1:01 AM IST
നാ​ദാ​പു​രം: പു​റ​മേ​രി ഹോ​മി​യോ മു​ക്കി​ൽ വീ​ടി​ന് തീ ​പി​ടി​ച്ചു. ഹോ​മി​യോ മു​ക്കി​ലെ നെ​ടു​മ്പ്രം ക​ണ്ടി ആ​ലി​യു​ടെ വീ​ടി​നാ​ണ് തീ ​പി​ടി​ച്ച​ത്. വ്യാ​ഴാ​ഴ്ച്ച വൈ​കു​ന്നേ​രം ആ​റ് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.
വീ​ടി​ലെ കി​ട​പ്പ് മു​റി പൂ​ർ​ണ​മാ​യി ക​ത്തി ന​ശി​ച്ചു. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ വീ​ട്ടി​ൽ ആ​ളി​ല്ലാ​യി​രു​ന്നു. അ​യ​ൽ​വാ​സി​ക​ളാ​യ കു​ട്ടി​ക​ൾ മൊ​ബൈ​ൽ നെ​റ്റ് ക​ണ​ക്ഷ​ൻ തീ​ർ​ന്ന​തി​നാ​ൽ വൈ​ഫൈ ക​ണ​ക്ഷ​നു വേ​ണ്ടി വീ​ടി​ന്‍റെ മു​റ്റ​ത്ത് എ​ത്തി​യ​പ്പോ​ൾ അ​ക​ത്ത് നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട​തോ​ടെ ആ​ലി​യെ ഫോ​ൺ വി​ളി​ച്ച് വ​രു​ത്തി വീ​ട് തു​റ​ന്ന​പ്പോ​ഴാ​ണ് കി​ട​പ്പ് മു​റി​യി​ലെ കി​ട​ക്ക​യും, ക​ട്ടി​ലും ക​ത്തു​ന്ന​ത് കാ​ണു​ന്ന​ത് ഉ​ട​ൻ ത​ന്നെ ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ തീ ​അ​ണ​ക്കു​ക​യാ​യി​രു​ന്നു. വി​വ​രം അ​റി​ഞ്ഞ് ചേ​ല​ക്കാ​ട് നി​ന്ന് ര​ണ്ട് യൂ​ണി​റ്റ് ഫ​യ​ർ ഫോ​ഴ്സും എ​ത്തി തീ ​പൂ​ർ​ണ​മാ​യി അ​ണ​ച്ചു. കി​ട​പ്പ് മു​റി​യി​ലെ സ്വി​ച്ച് ബോ​ർ​ഡു​ക​ളും, ഫാ​നും, തു​ണി​ക​ളും, മേ​ശ പു​റ​ത്തു​ണ്ടാ​യി​രു​ന്ന പേ​പ്പ​റു​ക​ളും ക​ത്തി ന​ശി​ച്ചു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ ​പി​ടു​ത്ത​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന് വീ​ടു​കാ​ർ സം​ശ​യി​ക്കു​ന്നു.