"സ്‌​കൂ​ള്‍ ക്ലി​നി​ക്ക്'പ​ദ്ധ​തി തു​ട​ങ്ങി
Friday, July 1, 2022 1:01 AM IST
താ​മ​ര​ശേ​രി: കൈ​ത​പ്പൊ​യി​ല്‍ ലി​സ്സാ​കോ​ളേ​ജ് "സ്‌​കൂ​ള്‍ ക്ലി​നി​ക്ക്' പ​ദ്ധ​തി​ക്ക് തു​ട​ക്കം​കു​റി​ച്ചു. കോ​ട​ഞ്ചേ​രി, പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​ത്ത് സ്‌​കൂ​ളു​ക​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ​മ​ഗ്ര മാ​ന​സി​ക ആ​രോ​ഗ്യം ല​ക്ഷ്യ​മി​ട്ടാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
പ​ഠ​ന വൈ​ക​ല്യം, സ്വ​ഭാ​വ വൈ​ക​ല്യ​ങ്ങ​ള്‍, ഏ​കാ​ഗ്ര​ത​യി​ല്ലാ​യ്മ, മൊ​ബൈ​ല്‍ അ​ഡി​ക്ഷ​ന്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ള്‍ മ​ന​ശാ​സ്ത്ര​പ​ര​മാ​യി പ​രി​ഹ​രി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി.
ര​ക്ഷ​ക​ര്‍​ത്താ​ക്ക​ള്‍​ക്കും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും കൗ​ണ്‍​സ​ലിം​ഗ് സൗ​ക​ര്യ​ങ്ങ​ളും ല​ഭ്യ​മാ​ക്കും. പ​ദ്ധ​തി​ക്ക് മൈ​ലെ​ള്ളാം​പാ​റ സെ​ന്‍റ് ജോ​സ​ഫ് യു​പി സ്‌​കൂ​ളി​ല്‍ തു​ട​ക്ക​മാ​യി.
പ​ഞ്ചാ​യ​ത്ത് അം​ഗം ഷി​ജു ഐ​സ​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. ലി​സ്സാ കോ​ള​ജ് ഡ​യ​റ​ക്ട​ര്‍ ഫാ. ​നി​ജു ത​ല​ച്ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ സു​നി​ല്‍ പോ​ള്‍, സൈ​ക്കോ​ളി​ജി​സ്റ്റ് കെ. ​ജ​യ​കൃ​ഷ്ണ​ന്‍, അ​സി. പ്രൊ​ഫ​സ​ര്‍ ജി​യോ കാ​പ്പ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സൈ​ക്കോ​ള​ജി​സ്റ്റ് ലൈ​സി, അ​മീ​ന എ​ന്നി​വ​ര്‍ സ്‌​കൂ​ള്‍ ക്ലി​നി​ക്കി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത്.