ക​ട​പു​ഴ​കി വീ​ണ മ​ര​ത്തി​ല്‍ ബൈ​ക്കി​ടി​ച്ച് യാ​ത്ര​ക്കാ​ര​നാ​യ വി​ദ്യാ​ര്‍​ഥി മ​രി​ച്ചു
Monday, July 4, 2022 10:30 PM IST
കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ല്‍ കോ​ള​ജ് കാ​മ്പ​സി​ല്‍ കാ​റ്റി​ലും മ​ഴ​യി​ലും ക​ട​പു​ഴ​കി വീ​ണ മ​ര​ത്തി​ല്‍ ബൈ​ക്കി​ടി​ച്ച് യാ​ത്ര​ക്കാ​ര​നാ​യ വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. ഗ​വ.​ന​ഴ്‌​സിം​ഗ് കോ​ള​ജ് ജീ​വ​ന​ക്കാ​രി ലി​സി ജോ​സ​ഫി​ന്‍റെ മ​ക​ന്‍ അ​ശ്വി​ന്‍ തോ​മ​സാ​ണ് (20) ആ​ണ് മ​രി​ച്ച​ത്.

കാ​മ്പ​സി​ന​ക​ത്ത് ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പ​രു​ക്കേ​റ്റ് ഗു​രു​ത​ര​വ​സ്ഥ​യി​ല്‍ ചി​കി​ല്‍​സ​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴു​മ​ണി​യോ​ടെ അ​ന്ത്യം. ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ലെ മൂ​ന്നാം വ​ര്‍​ഷ ബി​എ​സ്.​സി വി​ദ്യാ​ര്‍​ഥി​യാ​ണ്. പാ​ര്‍​ട്‌​ടൈ​മാ​യി ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നു​ള്ള മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നാ​യ സ്വി​ഗ്ഗി​യി​ല്‍ ജോ​ലി​ചെ​യ്യു​ന്നു​ണ്ട്.​മെ​ഡി​ക്ക​ല്‍ കോ​ള​ജ് കാ​മ്പ​സി​ലെ ക്വാ​ര്‍​ട്ടേ​ഴ്‌​സി​ലാ​ണ് താ​മ​സം.

രാ​ത്രി​യി​ല്‍ ഡ്യൂ​ട്ടി​ക്കു​പോ​കു​മ്പോ​ള്‍ മ​രം വീ​ണു​കി​ട​ക്കു​ന്ന​ത​റി​യാ​തെ ബൈ​ക്ക് അ​തി​ല്‍ ത​ട്ടി മ​റി​യു​ക​യാ​യി​രു​ന്നു.​റോ​ഡി​ല്‍ തെ​റി​ച്ചു​വീ​ണ് ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റു.​ഇ​തു​വ​ഴി വ​ന്ന മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് പ​രു​ക്കേ​റ്റ നി​ല​യി​ല്‍ അ​ശ്വി​നെ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. അ​ച്ഛ​ന്‍: തോ​മ​സ്. സ​ഹോ​ദ​ര​ങ്ങ​ള്‍: ആ​ല്‍​വി​ന്‍ തോ​മ​സ് (തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ മൂ​ന്നാം വ​ര്‍​ഷ എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി), ആ​ന്‍ മ​രി​യ തോ​മ​സ് (സാ​വി​യോ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി).