എ​ന്നു ല​ഭി​ക്കും ഇ​ല്ലി​പ്പി​ലാ​യി- വ​യ​ല​ട റോ​ഡി​ന് ശാ​പ​മോ​ക്ഷം
Tuesday, July 26, 2022 11:42 PM IST
കൂ​രാ​ച്ചു​ണ്ട്: പ​ന​ങ്ങാ​ട് - കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പ​ക്കു​ന്ന​തും വ​യ​ല​ട​യി​ലെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ലേ​ക്ക് എ​ളു​പ്പ​മാ​ർ​ഗ​ത്തി​ൽ എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യു​ന്ന​തു​മാ​യ പി​ഡ​ബ്ല്യു​ഡി​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള ഇ​ല്ലി​പ്പി​ലാ​യി -മ​ണി​ച്ചേ​രി-​വ​യ​ല​ട റോ​ഡി​ന് ഇ​ന്നും ശാ​പ​മോ​ക്ഷ​മി​ല്ല.

2014ൽ ​റോ​ഡി​ന്‍റെ പ​രി​ഷ്ക​ര​ണ പ്ര​വൃ​ത്തി പൊ​തു​മ​രാ​മ​ത്ത് ഉ​ദ്ഘാ​ട​നം ന​ട​ത്തി​യി​രു​ന്നു. 5.5 കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള റോ​ഡി​ന്‍റെ കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ൽ​പ്പെ​ട്ട മ​ണി​ച്ചേ​രി മു​ത​ൽ ഇ​ല്ലി​പ്പി​ലാ​യി വ​രെ​യു​ള്ള 2.5 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് ടാ​റിം​ഗ് ത​ക​ർ​ന്നും കു​ണ്ടും കു​ഴി​ക​ളു​മാ​യി യാ​ത്രാ​ദു​രി​ത​ത്തി​ലാ​യി​ട്ടു​ള്ള​ത്. റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നാ​യി ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ കി​ഫ്ബി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​കൊ​ണ്ട് 20 കോ​ടി രൂ​പ വ​ക​യി​രു​ത്തു​ക​യും ഭ​ര​ണാ​നു​മ​തി​യും ല​ഭി​ച്ചി​രു​ന്നു.

എ​ന്നാ​ൽ വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും തു​ട​ർ ന​ട​പ​ടി​ക​ൾ ഒ​ന്നും ത​ന്നെ ന​ട​ന്നി​ട്ടി​ല്ല. റോ​ഡി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി പ്ര​ദേ​ശ​ത്തെ 23 ഓ​ളം കു​ടും​ബ​ങ്ങ​ൾ സ്ഥ​ലം സൗ​ജ​ന്യ​മാ​യി വി​ട്ടു ന​ൽ​കി​യി​ട്ടു​ണ്ട്. റോ​ഡി​ന്‍റെ നി​ല​വി​ലെ ശോ​ച്യാ​വ​സ്ഥ പ്ര​ദേ​ശ​ത്തെ നൂ​റി​ലേ​റെ കു​ടും​ബ​ങ്ങ​ള​ട​ക്കം മ​ണി​ച്ചേ​രി ആ​ദി​വാ​സി കോ​ള​നി​യി​ലു​ള്ള​വ​രെ​യും ദു​രി​ത​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ന​ട​പ​ടി യെ​ടു​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് .