പാ​ലം കാ​ര​ശേ​രി​യി​ൽ; ഉ​ദ്ഘാ​ട​നം മു​ക്ക​ത്ത് !
Tuesday, August 9, 2022 12:09 AM IST
കാ​ര​ശേ​രി: കാ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ക്കാ​ട് തൂ​ക്കു​പാ​ലം ഉ​ദ്ഘാ​ട​നം വി​വാ​ദ​ത്തി​ൽ.
സ്വാ​ഗ​ത സം​ഘം രൂ​പീ​ക​ര​ണ യോ​ഗം യ​ഥാ​സ​മ​യം പാ​ലം നി​ല​നി​ൽ​ക്കു​ന്ന കാ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യേ​യോ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റും വാ​ർ​ഡ് അം​ഗ​വു​മാ​യ എ​ട​ത്തി​ൽ ആ​മി​ന​യേ​യോ അ​റി​യി​ക്കാ​തെ രാ​ഷ്ട്രീ​യം ക​ളി​ച്ച​താ​യും ആ​രോ​പി​ച്ച് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യും യു​ഡി​എ​ഫും രം​ഗ​ത്തെ​ത്തി.
എം​എ​ൽ​എ​യു​ടേ​യും ഇ​ട​ത് മു​ന്ന​ണി​യു​ടേ​യും ഈ ​നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് ഈ ​മാ​സം 14-ന് ​ന​ട​ക്കു​ന്ന പാ​ലം ഉ​ദ്ഘാ​ട​നം ബ​ഹി​ഷ്ക്ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി സ്മി​ത​യും യു​ഡി​എ​ഫ് നേ​താ​ക്ക​ളും വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. മു​ക്കം ന​ഗ​ര​സ​ഭ​യി​ൽ ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ നി​ന്ന് വി​ട്ടു നി​ൽ​ക്കാ​ൻ യു​ഡി​എ​ഫി​ന്‍റെ മേ​ൽ ക​മ്മി​റ്റി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യും ജം​നാ​സ് പ​റ​ഞ്ഞു. ഈ ​മാ​സം 12ന് ​യു​ഡി​എ​ഫ് വി​ശ​ദീ​ക​ര​ണ യോ​ഗ​വും സം​ഘ​ടി​പ്പി​ക്കും.