വീ​ണ്ടും ഒ​രു ഒാഗസ്റ്റ്; പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ ഒ​ഴി​യാ​തെ വി​ല​ങ്ങാ​ട് മ​ല​യോ​രം
Wednesday, August 10, 2022 12:20 AM IST
നാ​ദാ​പു​രം: മൂ​ന്ന് വ​ർ​ഷം മു​മ്പ് ആ​ഗ​സ്റ്റ് എ​ട്ടി​ന് രാ​ത്രി പ​തി​നൊ​ന്ന് മ​ണി​യോ​ടെ വി​ല​ങ്ങാ​ട് ആ​ലി മൂ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യി നാ​ല് പേ​രു​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട ഭീ​തി​ക്കി​ടെ ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ രൂ​പ​ത്തി​ൽ കൃ​ഷി​യി​ട​ങ്ങ​ൾ ദു​ര​ന്ത ഭൂ​മി​യാ​യി. വ​ൻ ശ​ബ്ദ​ത്തി​ൽ നി​മി​ഷ​നേ​രം കൊ​ണ്ടാ​ണ് കൃ​ഷി ഭൂ​മി​ക​ൾ നി​ലം പ​രി​ശാ​ക്കി കാ​റ്റ് ത​ക​ർ​ത്താ​ടി​യ​ത്. സെ​ക്ക​ൻ​ഡു​ക​ൾ മാ​ത്ര​മാ​ണ് കാ​റ്റ​ടി​ച്ച​ത്.

വാ​ളൂ​ക്കി​ലെ രാ​ജു മാ​സ്റ്റ​റു​ടെ വീ​ട്ടി​ൽ ജോ​ലി​ക്കെ​ത്തി​യ പ്ലാ​പ്പി ചി​റ​യി​ൽ ജോ​സ​ഫ് വീ​ടി​ന്‍റെ വ​രാ​ന്ത​യി​ൽ നി​ൽ​ക്കു​മ്പോ​ൾ കാ​റ്റി​ൽ അ​ക​പ്പെ​ട്ട് തെ​റി​ച്ച് വീ​ഴു​ക ഉ​ണ്ടാ​യെ​ങ്കി​ലും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. വ​ൻ മ​ര​ങ്ങ​ൾ പൊ​ട്ടി​ച്ചെ​ടു​ത്ത് വാ​യു​വി​ൽ ക​റ​ക്കി എ​റി​യു​ക​യും തെ​ങ്ങു​ക​ളും മ​ര​ങ്ങ​ളും ഉ​ല​യു​ന്ന കാ​ഴ്ച്ച​ക​ളും കൃ​ഷി​യി​ട​ത്തി​ൽ എ​ങ്ങു​മു​ണ്ടാ​യി​രു​ന്ന​ത്. അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് കാ​റ്റും മ​ഴ​യും എ​ത്തി​യ​ത്. അ​തി​ശ​ക്ത​മാ​യ മ​ഴ​യാ​ണ് വ​ന​മേ​ഖ​ല​യി​ലും മ​ല​യോ​ര​ത്തും പെ​യ്തി​റ​ങ്ങി​യെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. വ​ർ​ഷ​ങ്ങ​ൾ പ്രാ​യ​മു​ള്ള തേ​ക്ക് മ​ര​ങ്ങ​ൾ അ​ടിവേ​രു​ക​ള​ട​ക്കം പി​ഴു​തെ​റി​ഞ്ഞ നി​ല​യി​ലാ​ണ്. വ​ൻ മ​ര​ങ്ങ​ൾ ചു​ഴ​ലി​യി​ൽ പൊ​ട്ടി ചി​ത​റി തെ​റി​ച്ചു.

പാ​തി മു​റി​ഞ്ഞ തെ​ങ്ങു​ക​ളാ​ണ് കൃ​ഷി​യി​ട​ത്തി​ൽ കാ​ണാ​നു​ള്ള​ത്. തെ​ങ്ങ്, മാ​വ്, വാ​ഴ, തേ​ക്ക് തു​ട​ങ്ങി വ​ൻ മ​ര​ങ്ങ​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ത​ല​ങ്ങും, വി​ല​ങ്ങും നി​ലം​പൊ​ത്തി. കൂ​റ്റ​ൻ മാ​വു​ക​ളും ,തേ​ക്ക് മ​ര​ങ്ങ​ളും കാ​റ്റ് ക​ശ​ക്കി​യെ​റി​ഞ്ഞ് വീ​ടു​ക​ൾ​ക്ക് മു​ക​ളി​ൽ പ​തി​ച്ചെ​ങ്കി​ലും വ​ൻ ദു​ര​ന്ത​ങ്ങ​ൾ വ​ഴി മാ​റി നി​ന്ന​ത് വീ​ട്ടു​കാ​ർ​ക്കും, നാ​ട്ടു​കാ​ർ​ക്കും ആ​ശ്വാ​സ​മാ​യി. മ​ല​യോ​ര ഭൂ​മി​യി​ൽ നാ​ശം വി​ത​ച്ച സ​മ​യ​ത്ത് ത​ന്നെ വ​യ​നാ​ട​ൻ കാ​ടു​ക​ളി​ൽ നി​ന്നു​ത്ഭ​വി​ക്കു​ന്ന പു​ല്ലു​വ പു​ഴ നി​റ​ഞ്ഞ് ക​വി​ഞ്ഞ്കു​ത്തി ഒ​ലി​ച്ച​ത് വി​ല​ങ്ങാ​ട് അ​ങ്ങാ​ടി​യെ മു​ൾ മു​ന​യി​ലാ​ക്കി. ച​ളി​യു​ടെ രൂ​ക്ഷ ഗ​ന്ധം പു​ഴ​യിലെ ​വെ​ള്ള​ത്തി​ന് അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്ത​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ഭീ​തി ക​ന​ത്തു.

ചെ​ളി നി​റ​ഞ്ഞ മ​ല​വെ​ള്ളം വാ​ളൂ​ക്ക് പാ​ല​ത്തി​ന് മു​ക​ളി​ലൂ​ടെ ക​വി​ഞ്ഞൊ​ഴു​കി. ഇ​തോ​ടെ ഉ​രു​ൾ പൊ​ട്ടി​യ​താ​യി വാ​ർ​ത്ത പ​ര​ന്നു. ഏ​റെ സ​മ​യം അ​ന്വേ​ഷ​ണ​ത്തി​ൽ ഉ​ൾ വ​ന​ത്തി​ലാ​ണെ​ന്ന സ്ഥി​തീ​ക​ര​ണം ഉ​ണ്ടാ​യ​തോ​ടെ ആ​ശ്വാ​സ​മാ​യി. ഒ​രു മ​ണി​ക്കൂ​ർ സ​മ​യം പാ​ല​ത്തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം നി​ല​ച്ചു. അ​ൽ​പ സ​മ​യ​ത്തി​ന് ശേ​ഷം പു​ഴ ശാ​ന്ത​മാ​യി. 2019 ആ​ഗ​സ്തി​ലാ​ണ് വി​ല​ങ്ങാ​ടി​നെ ന​ടു​ക്കി​യ ഉ​രു​ൾ ഒ​ലി​ച്ചി​റ​ങ്ങി നാ​ല് ജീ​വ​നു​ക​ൾ പൊ​ലി​ഞ്ഞ​ത് പി​ന്നീ​ടു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ മ​ഴ പെ​യ്യു​മ്പോ​ൾ, മ​ല​യോ​ര ജ​ന​ത ഭീ​തി​യോ​ടെ​യാ​ണ് ക​ഴി​യു​ന്ന​ത്. ക​ഴി​ഞ്ഞ കു​റ​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി മ​ല​യോ​ര​ത്ത് പ​തി​വി​ല്ലാ​ത്ത വി​ധം ക​ന​ത്ത നാ​ശ​ങ്ങ​ളാ​ണ് പ്ര​കൃ​തി ന​ൽ​കു​ന്ന​ത്. മ​ണ്ണി​ടി​ച്ചി​ൽ, അ​തി ശ​ക്ത​മാ​യ മ​ഴ​യും മ​ല​യോ​ര ജ​ന​ത​യു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ക​യാ​ണ്. തി​ങ്ക​ളാ​ഴ്ച്ച വി​ല​ങ്ങാ​ട് ടൗ​ണി​ൽ ഉ​രു​ൾ ദു​ര​ന്ത​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ കു​ടും​ബ​ങ്ങ​ൾ​ക്ക് അ​നു​ശോ​ച​ന യോ​ഗ​വും ന​ട​ന്ന് ചൊ​വ്വാ​ഴ്ച്ച രാ​വി​ലെ​യാ​ണ് വി​ല​ങ്ങാ​ടി​നെ വീ​ണ്ടും ന​ടു​ക്കി​യ ചു​ഴ​ലി​ക്കാ​റ്റ് ആ​ഞ്ഞ് വീ​ശി​യ​ത്.​വി​ല​ങ്ങാ​ട് മ​ല​യോ​ര​ത്ത് വ​ന​ത്തി​നോ​ട് ചേ​ർ​ന്ന ഭാ​ഗ​ങ്ങ​ളി​ൽ കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ കൂ​ട്ട​മാ​യി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചി​രു​ന്നു. പ്ര​കൃ​തി ക്ഷോ​ഭ​ത്തി​ലും, വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ലും ഭീ​തി​യോ​ടെ​യാ​ണ് മ​ല​യോ​ര വാ​സി​ക​ൾ ക​ഴി​യു​ന്ന​ത്. ഇ​തി​നി​ട​യി​ൽ കാ​റ്റ് വീ​ശി​യും വ്യാ​പ​ക​മാ​യ നാ​ശം വി​ത​ച്ചു. കൃ​ഷി ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് എ​ത്ര​യും പെ​ട്ട​ന്ന് അ​ർ​ഹ​മാ​യ ന​ഷ്ട പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.