പെ​ൽ​വി​സ് സി​ഗ്മ ഫാ​ഷ​ൻ ഫെ​സ്റ്റി​വ​ൽ ആ​രം​ഭി​ച്ചു
Wednesday, August 10, 2022 12:20 AM IST
കോ​ഴി​ക്കോ​ട്: ദ​ക്ഷി​ണേ​ന്ത്യ​യി​ലെ വ​സ്ത്ര​നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ സി​ഗ്മ സം​ഘ​ടി​പ്പി​ക്കു​ന്ന "പെ​ൽ​വി​സ് സി​ഗ്മ ഫാ​ഷ​ൻ ഫെ​സ്റ്റി​വ​ൽ 2022' ആ​രം​ഭി​ച്ചു. കാ​ലി​ക്ക​ട്ട് ട്രേ​ഡ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫെ​സ്റ്റി​വ​ൽ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ഡോ. ​ബീ​ന ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ഫാ​ഷ​ൻ ഫെ​സ്റ്റി​ന്‍റെ ആ​ദ്യ​ദി​ന​മാ​യ ചൊ​വ്വാ​ഴ്ച പ​ത്ത് പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളു​ടെ ഫാ​ഷ​ൻ ഷോ ​ന​ട​ന്നു.
ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​ത്തെ സി​ഗ്മ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​വ​രി​ക്കു​ന്ന സി​ഗ്മ ആ​നു​വ​ൽ മാ​ഗ​സി​ൻ കേ​ര​ള ടെ​ക്സ്റ്റൈ​ൽ​സ് ആ​ൻ​ഡ് ഗാ​ർ​മെ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ഹ​ർ ടാം​ട്ട​ൺ പ്ര​കാ​ശി​പ്പി​ച്ചു.
മേ​ള​യി​ലെ​ത്തു​ന്ന ചെ​റു​കി​ട വ്യാ​പാ​രി​ക​ളി​ൽ​നി​ന്ന്‌ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ഭാ​ഗ്യ​ശാ​ലി​ക്ക്‌ ഡോ​ട്ട്സ് കാ​ർ​ഗോ സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന ബി​എം​ഡ​ബ്ല്യു ജി 310 ​ആ​ർ സ്‌​പോ​ർ​ട്‌​സ്‌ ബൈ​ക്ക്‌ സ​മ്മാ​ന​മാ​യി ന​ൽ​കും.
സി​ഗ്മ പ്ര​സി​ഡ​ന്‍റ് യു.​ഡി. അ​ൻ​വ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ബാ​സ് അ​ദ്ധ​റ, ട്ര​ഷ​റ​ർ കെ.​എ​ച്ച്. ഷെ​രീ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ റ​ഷീ​ദ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി നെ​ൽ​സ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.