ഓ​ഞ്ഞി​ൽ ചെ​റു​പു​ഴ​യു​ടെ ഓ​ര​മി​ടി​ഞ്ഞ് കൃ​ഷി​ഭൂ​മി ന​ശി​ക്കു​ന്നു
Wednesday, August 10, 2022 12:20 AM IST
കൂ​രാ​ച്ചു​ണ്ട്: ഓ​ഞ്ഞി​ൽ ചെ​റു​പു​ഴ​യു​ടെ ഓ​ര​ങ്ങ​ൾ ഇ​ടി​ഞ്ഞ് ഒ​ട്ടേ​റെ കൃ​ഷി​ഭൂ​മി​ക​ൾ ന​ശി​ക്കു​ന്നു. കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ നൂ​റി​ലേ​റെ ക​ർ​ഷ​ക​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി കാ​ല​വ​ർ​ഷ​ത്തെ തു​ട​ർ​ന്നു​ള്ള പ്ര​ള​യ​ങ്ങ​ളി​ൽ ന​ശി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്.
കൂ​രാ​ച്ചു​ണ്ട് മൂ​ന്നാം​മു​ക്ക് മു​ത​ൽ പു​ളി​വ​യ​ൽ, ഓ​ഞ്ഞി​ൽ തു​ട​ങ്ങി ഓ​ഞ്ഞി​ൽ ചെ​റു​പു​ഴ​യോ​ട് ചേ​ർ​ന്നു കി​ട​ക്കു​ന്ന കൃ​ഷി​യി​ട​ങ്ങ​ളി​ലു​ള്ള തെ​ങ്ങ്, ക​മു​ക്, റ​ബ്ബ​ർ, കൊ​ക്കോ തു​ട​ങ്ങി​യ കാ​ർ​ഷി​ക വി​ള​ക​ൾ​ക്കാ​ണ് നാ​ശം സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.
പു​ഴ​യു​ടെ ഈ ​മേ​ഖ​ല​ക​ളി​ൽ സം​ര​ക്ഷ​ണ ഭി​ത്തി ഇ​ല്ലാ​ത്ത​താ​ണ് കൃ​ഷി ന​ശി​ക്കാ​ൻ കാ​ര​ണം. പു​ഴ​യു​ടെ ചി​ല​യി​ട​ങ്ങ​ളി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ചെ​റു​കി​ട ജ​ല​സേ​ച​ന വ​കു​പ്പ് നി​ർ​മി​ച്ചി​ട്ടു​ള്ള സം​ര​ക്ഷ​ണ ഭി​ത്തി​ക​ള​ല്ലാ​തെ പു​ഴ​യു​ടെ മ​റ്റൊ​രു ഭാ​ഗ​ത്തും സം​ര​ക്ഷ​ണ ഭി​ത്തി​ക​ൾ നി​ർ​മി​ച്ചി​ട്ടി​ല്ല.
ഇ​തു​മൂ​ലം നി​ര​വ​ധി കൃ​ഷി​യി​ട​ങ്ങ​ൾ നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​ണ്. കൃ​ഷി​ഭൂ​മി​യു​ടെ നാ​ശം സം​ബ​ന്ധി​ച്ച് ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ർ​ഷ​ക​ർ ജ​ല​സേ​ച​ന വ​കു​പ്പി​ന് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തേ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷം ചെ​റു​കി​ട ജ​ല​സേ​ച​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പു​ഴ​യു​ടെ മൂ​ന്നാം​മു​ക്ക് മു​ത​ലു​ള്ള ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ ക​രി​ങ്ക​ൽ ഭി​ത്തി നി​ർ​മാ​ണ​ത്തി​നാ​യി എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി ന​ൽ​കി​യി​ട്ടു​ണ്ട്.
എ​ന്നാ​ൽ ഇ​തി​ന്‍റെ തു​ട​ർ ന​ട​പ​ടി​ക​ൾ ഒ​ന്നും ത​ന്നെ ആ​യി​ട്ടി​ല്ല.
ഈ ​മേ​ഖ​ല​യി​ലെ പു​ഴ​യു​ടെ ഇ​രു​ഭാ​ഗ​ങ്ങ​ളി​ലു​മു​ള്ള ക​ർ​ഷ​ക​രാ​യ തേ​നം​മാ​ക്ക​ൽ ജോ​ർ​ജ്, ജോ​സ് അ​രി​മ​ണ്ണി​ൽ, ഷാ​ജു കി​ഴ​ക്ക​ര​ക്കാ​ട്ട്, താ​ന്നി​യാ​നി ഫി​ലി​പ്പ്, ജോ​ൺ താ​രാ​ഭ​വ​ൻ, ഒ​റ്റ​പ്ലാ​ക്ക​ൽ മൈ​ക്കി​ൾ, പോ​ണ്ടാ​ന​ത്ത് ജോ​സ​ഫ്, ഷാ​ജി തെ​ര​ളി​യി​ൽ, പാം​പ്ലാ​നി​യി​ൽ തോ​മ​സ്, പൂ​വ്വ​ത്തി​ങ്ക​ൽ സ​ണ്ണി, എ​ളം​പ്ലാ​ശ്ശേ​രി​ൽ ടോ​മി, എ​ളം​പ്ലാ​ശ്ശേ​രി​ൽ ബി​ജു, കു​രീ​ക്കാ​ട്ടി​ൽ ജോ​ർ​ജ്, കു​രീ​ക്കാ​ട്ടി​ൽ ബി​ജു, കാ​ര​ക്ക​ട ജോ​സ്, ഇ​ല്ലി​ക്ക​ൽ ജോ​ർ​ജ്, ചേ​ലാ​പ​റ​മ്പ​ത്ത് മ​നോ​ജ്, ചേ​ലാ​പ​റ​മ്പ​ത്ത് മാ​ത്യു തു​ട​ങ്ങി​യ നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ കൃ​ഷി​യി​ട​ങ്ങ​ൾ​ക്കാ​ണ് ഭീ​ഷ​ണി നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം ഉ​യ​രു​ന്ന​ത്.