ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു; ക​ക്ക​യം ഡാ​മി​ന്‍റെ ഒ​രു ഷ​ട്ട​ർ തു​റ​ന്നു
Wednesday, August 10, 2022 12:20 AM IST
കൂ​രാ​ച്ചു​ണ്ട്: ശ​ക്ത​മാ​യ മ​ഴ​യു​ള്ള​തി​നാ​ൽ ക​ക്ക​യം ഡാ​മി​ലെ ജ​ല​നി​ര​പ്പ് ക്ര​മേ​ണ വ​ർ​ധി​ച്ച് റെ​ഡ് അ​ലേ​ർ​ട്ട് ലെ​വ​ലി​ന് മു​ക​ളി​ൽ എ​ത്തി​യി​രി​ക്കു​ന്ന​തി​നാ​ൽ ഡാ​മി​ന്‍റെ ഒ​രു ഷ​ട്ട​ർ തു​റ​ന്നു.
ഇ​ന്ന​ലെ വൈ​കി​ട്ട് ആ​റോ​ടെ​യാ​ണ് ഒ​രു ഷ​ട്ട​ർ പ​ത്ത് സെ​ന്‍റീ മീ​റ്റ​ർ ഉ​യ​ർ​ത്തി​യ​ത്‌. സെ​ക്ക​ൻ​ഡി​ൽ എ​ട്ട് ക്യൂ​ബി​ക് മീ​റ്റ​ർ എ​ന്ന അ​ള​വി​ൽ വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി വി​ടു​ന്ന​താ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കു​റ്റ്യാ​ടി പു​ഴ​യി​ൽ അ​ഞ്ച് സെ​ന്‍റീ മീ​റ്റ​റോ​ളം വെ​ള്ളം ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്.
കൂ​ടാ​തെ ആ​വ​ശ്യ​മെ​ങ്കി​ൽ പു​റ​ത്തേ​ക്ക് വി​ടു​ന്ന ജ​ല​ത്തി​ന്‍റെ അ​ള​വ് ഘ​ട്ടം ഘ​ട്ട​മാ​യി വ​ർ​ധി​പ്പി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കു​റ്റ്യാ​ടി പു​ഴ​യു​ടെ ഇ​രു ക​ര​ങ്ങ​ളി​ലു​ള്ള​വ​രും ബ​ന്ധ​പ്പെ​ട്ട​വ​രും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ഡാം ​സേ​ഫ്റ്റി ഡി​വി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.