മ​മ്മൂട്ടി കെ​ന്‍​സ ടി​എം​ടി​യു​ടെ ബ്രാ​ന്‍​ഡ് അം​ബാ​സി​ഡ​ര്‍
Wednesday, August 10, 2022 1:01 AM IST
കോ​ഴി​ക്കോ​ട്: കെ​ന്‍​സ ടി​എം​ടി​യു​ടെ ബ്രാ​ന്‍​ഡ് അം​ബാ​സി​ഡ​റാ​യി പ്ര​ശ​സ്ത താ​രം മ​മ്മൂട്ടി. സൗ​ത്തി​ന്ത്യ​യി​ലേ​ക്ക് വി​പ​ണി വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മ​മ്മൂട്ടി ബ്രാ​ന്‍​ഡ് അം​ബാ​സി​ഡ​റാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ക്കൊ​ല്ലം 70 ശ​ത​മാ​നം ഉ​ല്‍​പ്പാ​ദ​നം വ​ര്‍​ധി​പ്പി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ട്ടു​ള്ള​തെ​ന്ന് ചെ​യ​ര്‍​മാ​ന്‍ പി.​കെ.മൊ​യ്തീ​ന്‍​കോ​യ​യും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ മു​ജീ​ബ് റ​ഹ്മാ​നും വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്ത് സ്റ്റീ​ല്‍ വ്യ​വ​സാ​യ രം​ഗ​ത്ത് പ​ക​രം വ​യ്ക്കാ​നി​ല്ലാ​ത്ത നി​റ​സാ​ന്നി​ധ്യ​മാ​ണ് കെ​ന്‍​സ ടി​എം​ടി സ്റ്റീ​ല്‍ ബാ​ര്‍​സ്. മു​പ്പ​തു വ​ര്‍​ഷ​ത്തിലേറെ​യാ​യി വി​പ​ണി​യി​ലു​ള്ള കെ​ന്‍​സ​യു​ടെ ഫാ​ക്ട​റി​ക​ള്‍ ആ​ധു​നി​ക​വ​ല്‍​ക്ക​ര​ണ​ത്തി​ന്‍റെ പാ​ത​യി​ലാ​ണ്. ജ​ര്‍​മ്മ​ന്‍ ടെ​ക്‌​നോ​ള​ജി​യോ​ടു​കൂ​ടി​യ വി​പു​ലീ​ക​രി​ച്ച മാ​നു​ഫാ​ക്ച​റിം​ഗ് യൂ​ണി​റ്റ് ഉ​ട​നെ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കും.​ഫാ​ക്ട​റി​യി​ല്‍ ഓ​ട്ടോ​മേ​ഷ​ന്‍ വ​രു​ത്തു​ന്ന​തി​ലൂ​ടെ മി​ക​ച്ച ഗു​ണ​നി​ല​വാ​ര​ത്തി​ലു​ള്ള ഉ​ല്‍​പ്പ​ന്ന​ങ്ങ​ളാ​യി​രി​ക്കും ഉ​പ​ഭോ​ക്താ​ക്ക​ളി​ല്‍ എ​ത്തു​ക. ഗു​ണ​മേ​ന്‍​മ​യും ഉ​റ​പ്പും ദൃ​ഢത​യു​മു​ള്ള​താ​യി​രി​ക്കും ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍. സം​സ്ഥാ​ന​ത്ത് ടി​എം​ടി സ്റ്റീ​ല്‍ വ്യ​വ​സാ​യ​രം​ഗ​ത്ത് മു​ന്‍​പ​ന്തി​യി​ല്‍ ത​ങ്ങ​ളാ​ണെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു. 1500 സ്ഥി​രം തൊ​ഴി​ലാ​ളി​ക​ളും 500 ക​രാ​ര്‍ തൊ​ളി​ലാ​ളി​ക​ളും നി​ല​വി​ല്‍ ജോ​ലി ചെ​യ്യു​ന്നു​ണ്ട്്.​അ​ര​ല​ക്ഷം ഉ​പ​ഭോ​ക്താ​ക്ക​ളു​ണ്ട്. എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക​ട​ര്‍​മ​ാരാ​യ പി.​കെ. ഹ​സീ​ഫു​ള്ള, ഷ​ഹ​ദ് മൊ​യ്തീ​ന്‍, പി.​കെ.​അ​ഫ്‌​സ​ല്‍ എ​ന്നി​വ​രും വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ സം​ബ​ന്ധി​ച്ചു.