സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ല്‍ പോ​ലീ​സ്, സൈ​നി​ക ഓ​ഫീ​സ​ര്‍​മാ​ര്‍ മു​ണ്ട​ക്ക​ര​യി​ല്‍
Wednesday, August 17, 2022 12:24 AM IST
ബാ​ലു​ശ്ശേ​രി: മു​ണ്ട​ക്ക​ര എ​യു​പി സ്‌​കൂ​ള്‍ എ​ണ്‍​പ​താം വാ​ര്‍​ഷി​കാ​ഘോ​ഷ​വും സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ എ​ഴു​പ​ത്ത​ഞ്ചാം വാ​ര്‍​ഷി​ക​വും ആ​ഘോ​ഷി​ക്കു​ന്ന ച​ട​ങ്ങി​ല്‍ അ​തി​ഥി​ക​ളാ​യി എ​ത്തി​യ​ത് പോ​ലീ​സ് ഓ​ഫീ​സ​റും സൈ​നി​ക ഓ​ഫീ​സ​റും. ര​ണ്ടു സേ​നാ വി​ഭാ​ഗ​വും യൂ​ണി​ഫോ​മി​ല്‍ വി​ദ്യാ​ല​യാ​ങ്ക​ണ​ത്തി​ല്‍ എ​ത്തി​യ​ത് കു​ട്ടി​ക​ള്‍​ക്കും ര​ക്ഷി​താ​ക്ക​ള്‍​ക്കും കൗ​തു​ക​ക​ര​മാ​യി. ഒ​രു വ​ര്‍​ഷം നീ​ണ്ടു നി​ല്‍​ക്കു​ന്ന സ്‌​കൂ​ളി​ന്‍റെ എ​ണ്‍​പ​താം വാ​ര്‍​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ ഡോ.​എ .ശ്രീ​നി​വാ​സ് നി​ര്‍​വ​ഹി​ച്ചു.​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ എ​ഴു​പ​ത്ത​ഞ്ചാം വാ​ര്‍​ഷി​കം ലെ​ഫ്റ്റ്‌​ന​ന്റ്റ് കേ​ണ​ല്‍ എ​സ് .വി​ശ്വ​നാ​ഥ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്‌​കൂ​ള്‍ മു​റ്റ​ത്ത് ഒ​രു​ക്കി​യ സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​ക​ളു​ടെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി​യ ശേ​ഷ​മാ​ണ് അ​തി​ഥി​ക​ള്‍ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച​ത്. സൈ​നി​ക ഓ​ഫീ​സ​റു​മാ​യി സം​വ​ദി​ക്കു​ന്ന​തി​നും കു​ട്ടി​ക​ള്‍​ക്ക് അ​വ​സ​രം ല​ഭി​ച്ചു .

സ്‌​കൂ​ള്‍ അ​സം​ബ്ലി​യി​ല്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ കെ. ​സ​ന്തോ​ഷ് പ​താ​ക ഉ​യ​ര്‍​ത്തി സ്വാ​ത​ന്ത്ര്യ ദി​ന സ​ന്ദേ​ശം ന​ല്‍​കി. ആ​ഘോ​ഷ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച വ​ന്ദേ​മാ​ത​രം സ്വാ​ത​ന്ത്ര്യ​ദി​ന റാ​ലി​യി​ല്‍ പ്ര​ദേ​ശ​ത്തെ സ്വാ​ശ്ര​യ സം​ഘം പ്ര​വ​ര്‍​ത്ത​ക​ര്‍, കു​ടും​ബ​ശ്രീ, ജ​ന​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍ , അ​ധ്യാ​പ​ക​ര്‍, ര​ക്ഷി​താ​ക്ക​ള്‍, കു​ട്ടി​ക​ള്‍ നാ​ട്ടു​കാ​ര്‍ ,എ​ന്നി​വ​ര്‍ അ​ണി​നി​ര​ന്നു. സ്വാ​ത​ന്ത്ര്യ സ​മ​ര​സേ​നാ​നി​ക​ളു​ടെ വേ​ഷം പ​ക​ര്‍​ന്ന കു​ട്ടി​ക​ളും ക​ലാ​രൂ​പ​ങ്ങ​ളും റാ​ലി​ക്ക് മി​ഴി​വേ​കി. ര​ക്ഷി​താ​ക്ക​ള്‍​ക്കും നാ​ട്ടു​കാ​ര്‍​ക്കു​മാ​യി സ്വാ​ത​ന്ത്ര്യ സ​മ​ര ച​രി​ത്ര​ത്തെ ആ​സ്പ​ദ​മാ​ക്കി ക്വി​സ് മ​ത്സ​ര​വും ഒ​രു​ക്കി​യി​രു​ന്നു. പ​ന​ങ്ങാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എം.​കു​ട്ടി​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ര്‍. സി. ​സി​ജു, പി.​വി പ്ര​സാ​ദ് ,സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ കെ.​പി.​സു​ബ്ബ​ല​ക്ഷ്മി അ​മ്മാ​ള്‍ , മു​ന്‍ ഹെ​ഡ് മാ​സ്റ്റ​ര്‍ പി.​എ​സ് മ​ഹാ​ദേ​വ​ന്‍ , പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് എ​ട​ന്നൂ​ര്‍ ,എം​പി​ടി​എ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ധ​ന്യ സു​നീ​ഷ് , പി.​പ്രേം​നാ​ഥ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. സ്വാ​ഗ​ത​സം​ഘം ക​ണ്‍​വീ​ന​ര്‍ കെ. ​സ​ന്തോ​ഷ് സ്വാ​ഗ​ത​വും ചെ​യ​ര്‍​മാ​ന്‍ സു​രേ​ന്ദ്ര​ന്‍ കു​ന്നോ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.