വി​വി​ധ ആ​രോ​ഗ്യ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം
Thursday, August 18, 2022 12:06 AM IST
കോ​ഴി​ക്കോ​ട്:​ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ നൂ​ത​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ്ജ് ഇ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​വി​ലെ 9.30 ന് ​ഒ​ള​വ​ണ്ണ ബ്ലോ​ക്ക് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം, വെ​ളി​യ​ഞ്ചേ​രി​പ്പാ​ടം ന​ഗ​ര കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം , കാ​ക്കൂ​ർ, കു​രു​വ​ട്ടൂ​ർ , തു​റ​യൂ​ർ, ചൂ​ലൂ​ർ, വേ​ളം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ വെ​ള്ളി​മാ​ടു​കു​ന്ന് ജ​ൻ​ഡ​ർ പാ​ർ​ക്കി​ൽ മ​ന്ത്രി ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യും.
നി​ല​വി​ൽ സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്ര​വും പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ഈ ​കേ​ന്ദ്ര​ങ്ങ​ൾ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റു​ന്ന​തോ​ടെ വൈ​കു​ന്നേ​രം ആ​റ് വ​രെ ഒ​പി. സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും.
ശ്വാ​സ്, ആ​ശ്വാ​സ് ക്ലി​നി​ക്കു​ക​ൾ, മെ​ഡി​ക്ക​ൽ ലാ​ബു​ക​ൾ, പ​ക​ർ​ച്ച - പ​ക​ർ​ച്ചേ​ത​ര വ്യാ​ധി ക്ലി​നി​ക്കു​ക​ൾ, പ്രി ​ചെ​ക് അ​പ്പ് , രോ​ഗി​ക​ൾ​ക്കും കൂ​ടെ വ​രു​ന്ന​വ​ർ​ക്കു​മു​ള്ള ജ​ന​സൗ​ഹൃ​ദ കാ​ത്തി​രി​പ്പു മു​റി​ക​ൾ, നി​രീ​ക്ഷ​ണ മു​റി​ക​ൾ, മു​ല​യൂ​ട്ട​ൽ മു​റി​ക​ൾ, വാ​ക്സി​നേ​ഷ​ൻ മു​റി​ക​ൾ, വ​യോ​ജ​ന ഭി​ന്ന​ശേ​ഷീ സൗ​ഹൃ​ദ ശൗ​ചാ​ല​യ​ങ്ങ​ൾ, റാം​ബ് തു​ട​ങ്ങി​യ രോ​ഗീ സൗ​ഹൃ​ദ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളെ​ല്ലാം ത​ന്നെ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.