ഫ​റോ​ക്ക് പ​ഴ​യ​പാ​ലം അ​റ്റ​കു​റ്റ​പ​ണി: യൂ​ത്ത് ലീ​ഗ് പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ചു
Thursday, August 18, 2022 12:06 AM IST
ഫ​റോ​ക്ക്: ഫ​റോ​ക്ക് പ​ഴ​യ പാ​ലം അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് അ​ട​ച്ചി​ട്ട് മാ​സ​ങ്ങ​ള്‍ പി​ന്നി​ട്ടി​ട്ടും പ​ണി​പൂ​ര്‍​ത്തീ​ക​രി​ച്ച് ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു കൊ​ടു​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് ഫ​റോ​ക്ക് മു​ന്‍​സി​പ്പ​ല്‍ ക​മ്മി​റ്റി പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ചു.
പ​ഴ​യ പാ​ലം അ​ട​ച്ചി​ട്ട​തി​നാ​ല്‍ ഫ​റോ​ക്ക് പേ​ട്ട മു​ത​ല്‍ മീ​ഞ്ച​ന്ത ബൈ​പാ​സ് വ​രെ വ​ന്‍ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.
ദൈ​നം​ദി​നം പൊ​തു​ജ​ന​ങ്ങ​ള്‍ ന​ടു​റോ​ട്ടി​ല്‍ വ​ല​യു​ന്നു. തു​ട​ര്‍​ച്ച​യാ​യി ഗ​താ​ഗ​ത ത​ട​സം സം​ഭ​വി​ച്ചി​ട്ടും പാ​ല​ത്തി​ന്‍റെ പ​ണി അ​ടി​യ​ന്ത​ര​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ വേ​ണ്ട യാ​തൊ​രു ന​ട​പ​ടി​ക​ളും വ​കു​പ്പു​മ​ന്ത്രി​യു​ടെ ഭാ​ഗ​ത്തു​നി​ന്നോ അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നോ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു.​മു​സ്‌ലിം യൂ​ത്ത് ലീ​ഗ് ദേ​ശീ​യ നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗം അ​ഡ്വ. കെ.​എം ഹ​നീ​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു.