യു​വ​ജ​ന​ങ്ങ​ൾ​ക്ക് പ്ര​തി​വ​ർ​ഷം 30 ല​ക്ഷം തൊ​ഴി​ൽ ന​ൽ​കും: അ​നൂ​പ് ജേ​ക്ക​ബ്
Monday, April 22, 2024 5:09 AM IST
കോ​ട​ഞ്ചേ​രി: ഇ​ന്ത്യാ സ​ഖ്യം അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ യു​വ​ജ​ന​ങ്ങ​ൾ​ക്ക് പ്ര​തി​വ​ർ​ഷം 30 ല​ക്ഷം തൊ​ഴി​ൽ ന​ൽ​കി രാ​ജ്യ​ത്തെ ഒ​ഴി​വു​ള്ള തൊ​ഴി​ൽ ത​സ്തി​ക​ക​ൾ നി​ക​ത്തു​മെ​ന്ന് അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ.

വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ ഗാ​ന്ധി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം നൂ​റാം​തോ​ട്ടി​ൽ ചേ​ർ​ന്ന കു​ടും​ബ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ട​ക്കെ​ണി​യി​ലാ​യി ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലു​ള്ള ക​ർ​ഷ​ക​രു​ടെ കാ​ർ​ഷി​ക ബാ​ങ്ക് വാ​യ്പ​ക​ൾ എ​ഴു​തി​ത്ത​ള്ളും. വ​ന്യ​മൃ​ഗ​ശ​ല്യം ത​ട​യാ​നു​ള്ള ശാ​ശ്വ​ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബൂ​ത്ത് ഇ​ല​ക്‌​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബാ​ബു പോ​ത്താ​നി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.കേ​ര​ള കോ​ൺ​ഗ്ര​സ് ജേ​ക്ക​ബ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പി. രാ​ധാ​കൃ​ഷ്ണ​ൻ, യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ കെ.​എം. പൗ​ലോ​സ്, അ​ബ്ദു​ൾ ക​ഹാ​ർ, ബീ​രാ​ൻ കു​ട്ടി, സ​ലിം പു​ല്ല​ടി, ബാ​ബു പെ​രി​യ​പ്പു​റം, കെ.​എം. ബ​ഷീ​ർ, റി​യാ​ന​സ് സു​ബൈ​ർ, ലീ​ലാ​മ്മ മം​ഗ​ല​ത്ത്, ഹം​സ മ​ഠ​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.