രാ​ഹു​ൽ ഗാ​ന്ധി​ക്കാ​യി വ​നി​താ സ്ക്വാ​ഡ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Tuesday, April 23, 2024 7:02 AM IST
തി​രു​വ​ന്പാ​ടി: വ​യ​നാ​ട് മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ ഗാ​ന്ധി​യെ വി​ജ​യി​പ്പി​ക്കു​ന്ന​തി​ന് തി​രു​വ​ന്പാ​ടി പ​ഞ്ചാ​യ​ത്തി​ൽ ഭ​വ​ന സ​ന്ദ​ർ​ശ​ന​ങ്ങ​ൾ ഊ​ർ​ജി​ത​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ​നി​താ സ്ക്വാ​ഡ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

യു​ഡി​എ​ഫി​ന്‍റെ വ​നി​താ സ്ക്വാ​ഡി​ന്‍റെ പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം മ​ര​ക്കാ​ട്ട്പു​റം 85-ാം ന​ന്പ​ർ ബൂ​ത്തി​ൽ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു പൈ​ക്കാ​ട്ടി​ലി​ന്‍റെ സാ​ന്നി​ദ്ധ്യ​ത്തി​ൽ തി​രു​വ​ന്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ജോ​ണ്‍​സ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബീ​വി തു​റ​യ​ൻ പ്ലാ​ക്ക​ൽ, പ്രീ​ത സു​രേ​ഷ് ബാ​ബു, സി​ന്ധു സ​ജീ​വ്, ബി​ന്ദു മോ​ഹ​ന​ൻ, ശ്രീ​മ​തി ക​ല്പ​ക​ശേ​രി, ഗീ​ത​ബാ​ബു പൈ​ക്കാ​ട്ടി​ൽ, മു​ഹ​മ്മ​ദ് വ​ട്ട​പ​റ​ന്പി​ൽ, ഹ​രി​ദാ​സ് ആ​റാം​പു​റ​ത്ത് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

മു​ക്കം: രാ​ഹു​ൽ ഗാ​ന്ധി​ക്കാ​യി ഒ​രാ​ഴ്ച​യോ​ള​മാ​യി കൊ​ടി​യ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ​നി​താ സ്ക്വാ​ഡ് പ്ര​വ​ർ​ത്ത​നം സ​ജീ​വ​മാ​ണ്. ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ ഭൂ​രി​പ​ക്ഷം വ​ർ​ധി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദി​വ്യ ഷി​ബു പ​റ​ഞ്ഞു.