ഉപയോഗശൂന്യമായ വാഹനങ്ങളും യാനങ്ങളും മാറ്റണം
1570006
Tuesday, June 24, 2025 7:00 AM IST
കോഴിക്കോട്: ബേപ്പൂര്‍ ഫിഷിംഗ് ഹാര്‍ബറിലും പരിസരങ്ങളിലും ഉപയോഗിക്കാതെ കിടക്കുന്ന വാഹനങ്ങളും വാഹനാവശിഷ്ടങ്ങളും യാനങ്ങളും 25ന് വൈകിട്ട് അഞ്ചിനകം ഹാര്‍ബര്‍ പരിസരത്തുനിന്ന് ഉടമകളുടെ സ്വന്തം ചെലവില്‍ മാറ്റണമെന്ന് ഹാര്‍ബര്‍ മാനേജ്മെന്റ് സൊസൈറ്റി ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.
പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ബേപ്പൂര്‍ ഹാര്‍ബര്‍ മാനേജ്മെന്റ് സൊസൈറ്റിയുടെ ജില്ലാതല യോഗത്തിന്റെയും ബേപ്പൂരില്‍ ചേര്‍ന്ന സബ് കമ്മിറ്റി യോഗത്തിന്റെയും അടിസ്ഥാനത്തിലാണ് തീരുമാനം.
ഇവ മാറ്റിയില്ലെങ്കില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മാറ്റുകയും അതിന്റെ ചെലവ് അതാത് വാഹന, യാന ഉടമകളില്‍നിന്ന് ഈടാക്കുകയും ചെയ്യും.