ദുക്റാന തിരുനാൾ ആഘോഷത്തിന് ഇന്ന് കൊടിയേറും
1570199
Wednesday, June 25, 2025 5:11 AM IST
കൂരാച്ചുണ്ട്: സെന്റ് തോമസ് ഫൊറോന ഇടവകയിൽ മാർത്തോമാ ശ്ലീഹായുടെ ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന ദുക്റാന തിരുനാൾ ആഘോഷങ്ങൾക്ക് ഇന്ന് കൊടിയേറും. രാവിലെ ആറിന് ആരാധന, ജപമാല, കുമ്പസാരം, 6.25ന് കൊടിയേറ്റ്, 6.30ന് വിശുദ്ധ കുർബാന, നൊവേന, തിരുശേഷിപ്പ് വണക്കം, നേർച്ച.
വൈകുന്നേരം നാലിന് ആരാധന, ജപമാല, കുമ്പസാരം, 4.30ന് വിശുദ്ധ കുർബാന, സന്ദേശം, നൊവേന, തിരുശേഷിപ്പ് വണക്കം, നേർച്ച. 28ന് രാവിലെ ആറിന് ആരാധന, ജപമാല, കുമ്പസാരം, 6.30ന് വിശുദ്ധ കുർബാന, നൊവേന, തിരുശേഷിപ്പ് വണക്കം, നേർച്ച.
രാവിലെ ഒന്പത് മുതൽ വൈകുന്നേരം നാല് വരെ തിരുഹൃദയ കൺവൻഷൻ (ഫാ. ബെന്നി പുത്തൻനടയിൽ നയിക്കും) തുടർന്ന് കൺവൻഷൻ സമാപനം, വിശുദ്ധ കുർബാന, സന്ദേശം, നൊവേന, തിരുശേഷിപ്പ് വണക്കം എന്നിവയ്ക്ക് ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ കാർമികത്വം വഹിക്കും.
പ്രധാന തിരുനാൾ ദിനമായ മൂന്നിന് രാവിലെ ആറിന് ആരാധന, ജപമാല, കുമ്പസാരം, വൈകുന്നേരം ആറിന് വിശുദ്ധ കുർബാന, സന്ദേശം, നൊവേന, ലദീഞ്ഞ്, തിരുശേഷിപ്പ് വണക്കം, നേർച്ച. പത്തിന് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം, നൊവേന, ലദീഞ്ഞ്, തിരുശേഷിപ്പ് വണക്കം, സ്നേഹവിരുന്ന് എന്നിവയോടെ സമാപിക്കും.