കാട്ടാന ആക്രമണം;പ്രദേശം ഷാഫി പറന്പിൽ എംപി സന്ദർശിച്ചു
1570348
Thursday, June 26, 2025 5:11 AM IST
പെരുവണ്ണാമൂഴി: കാട്ടാന കൃഷി നാശം വിതച്ച ചക്കിട്ടപാറ പഞ്ചായത്തിലെ ഏഴാം വാർഡിൽപെട്ട വട്ടക്കയം ഭാഗത്ത് ഷാഫി പറമ്പിൽ എംപി സന്ദർശിച്ചു. സ്ഥലമുടമ കുംബ്ലാനിക്കൽ ജോർജിനോട് എംപി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാനകളെ കാട് കടത്താൻ സ്ഥിരം ആർആർടി സംവിധാനം വേണമെന്നും തൂക്കു വേലി അടിയന്തരമായി ഈ ഭാഗത്ത് സ്ഥാപിക്കാൻ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്നും എംപി ആവശ്യപ്പെട്ടു.
വാർഡ് മെമ്പർ രാജേഷ് തറവട്ടത്ത്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് റെജി കോച്ചേരി, മുൻ മെമ്പർ ജെയിംസ് മാത്യു, ജോസ് പുളിന്താനം, പ്രമോദ് ആന്റണി, മുഹമ്മദ് തലക്കാട്ട്, എം.വി. ഷിനോ, വി.ടി. സൂരജ്, ബിജു തോമസ് പുരയിടത്തിൽ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.