ക​ല്ലാ​ച്ചി​യി​ല്‍ പ​റ​മ്പി​ന് തീ ​പി​ടി​ച്ചു
Friday, April 19, 2019 12:36 AM IST
നാ​ദാ​പു​രം: ഇ​ട​വ​ഴി​യി​ലെ ച​പ്പു ച​വ​റി​ന് അ​ജ്ഞാ​ത​ർ തീ​യി​ട്ട​തി​നെ തു​ട​ർ​ന്ന് പ​റ​ന്പി​ന് തീ​പി​ടി​ച്ചു. ക​ല്ലാ​ച്ചി ഏ​രാം​വീ​ട്ടി​ല്‍ എം.​സി. ദി​നേ​ശ​ന്‍റെ വാ​ഴ​യും തെ​ങ്ങും അ​ട​ക്ക​മു​ള്ള കാ​ര്‍​ഷി​ക വി​ള​ക​ൾ ക​ത്തി​ന​ശി​ച്ചു.
ക​ല്ലാ​ച്ചി​യി​ലെ കോ​ട​തി സ​മു​ച്ച​യ​ത്തി​ന് പി​ന്നി​ലെ ഇ​ട വ​ഴി​യി​ല്‍ ഇ​ട്ട തീ ​പ​റ​മ്പി​ലേ​ക്ക് പ​ട​രു​ക​യാ​യി​രു​ന്നു. വ​ര​ള്‍​ച്ച ബാ​ധി​ക്കാ​തി​രി​ക്കാ​ന്‍ തെ​ങ്ങു​ക​ളു​ടെ ചു​വ​ട്ടി​ല്‍ ക​രി​യി​ല​ക​ള്‍ കൊ​ണ്ട് പു​ത​യി​ട്ട​ത് തീ ​എ​ളു​പ്പ​ത്തി​ല്‍ പ​ട​രാ​നി​ട​യാ​ക്കി. അ​മ്പ​തോ​ളം വാ​ഴ​ക​ള്‍ ക​ത്തി ന​ശി​ച്ചു. തെ​ങ്ങു​ക​ളു​ടെ വേ​രു​ക​ള്‍ ക​രി​ഞ്ഞി​ട്ടു​ണ്ട്.

സ്വീ​ക​ര​ണം ന​ല്‍​കി

താ​മ​ര​ശേ​രി: സം​സ്ഥാ​ന സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഗെ​യിം​സ് പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ലി​ന്‍റെ സം​സ്ഥാ​ന കാ​യി​ക അ​ധ്യാ​പ​ക അ​വാ​ര്‍​ഡ് നേ​ടി​യ പു​തു​പ്പാ​ടി ഗ​വ. ഹൈ​സ്‌​കൂ​ളി​ലെ കാ​യി​ക അ​ധ്യാ​പ​ക​ന്‍ ടി.​എം. അ​ബ്ദു​റ​ഹി​മാ​ന് താ​മ​ര​ശേ​രി സ​ബ്ജി​ല്ല കെ​എ​സ്ടി​എ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി.
താ​മ​ര​ശേ​രി ഗ​വ. യു​പി സ്‌​കൂ​ള്‍ ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജോ​ര്‍​ജ് എം. ​തോ​മ​സ് എം​എ​ല്‍​എ ടി.​എം. അ​ബ്ദു​റ​ഹ്മാ​ന് മെ​മന്‍റോ ന​ല്‍​കി ആ​ദ​രി​ച്ചു. കെ​എ​സ്ടി​എ സ​ബ്ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​വേ​ണു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​കെ. അ​ര​വി​ന്ദാ​ക്ഷ​ന്‍, വി.​പി. ഇ​ന്ദി​ര, കെ.​എം. ജോ​സ​ഫ്, കെ.​ടി. ബെ​ന്നി, ലൈ​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.