കൊട്ടിക്കലാശത്തിനിടെ വി​ല്യാ​പ്പ​ള്ളി​യി​ൽ സം​ഘ​ർ​ഷം
Monday, April 22, 2019 12:21 AM IST
വ​ട​ക​ര: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നി​ടെ വി​ല്യാ​പ്പ​ള്ളി​യി​ൽ ക​ല്ലേ​റും അ​ക്ര​മ​ങ്ങ​ളും. പ​ത്തി​ലേ​റെ പേ​ർ​ക്കു പ​രി​ക്കേ​റ്റു. പോ​ലീ​സ് ക​ണ്ണീ​ർ​വാ​ത​കം പ്ര​യോ​ഗി​ച്ചു.
എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വാ​ഹ​ന​ങ്ങ​ളി​ലും കാ​ൽ​ന​ട​യു​മാ​യി ആ​രം​ഭി​ച്ച കൊ​ട്ടി​ക്ക​ലാ​ശം അ​ഞ്ചോടെ കൂ​ടു​ത​ൽ പ്ര​വ​ർ​ത്ത​ക​രെ​ത്തി​യ​തോ​ടെ പ്ര​കോ​പ​ന​വും വാ​ക്കേ​റ്റ​വു​മാ​യി. തു​ട​ർ​ന്ന് ഇ​രു കൂ​ട്ട​രും ക​ല്ലെ​റി​യു​ക​യാ​യി​രു​ന്നു.
ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ ചെ​മ്മാ​ണീ​മ്മ​ൽ ല​ത്തീ​ഫി​നെ കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്കേ​റ്റ ഇ​ട​തു​മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​രെ വ​ട​ക​ര സ​ഹ​ക​ര​ണാ​ശു​പ​ത്രി​യി​ലു ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.
മു​സ്ലിം​ലീ​ഗ് ഓ​ഫീ​സാ​യ ശി​ഹാ​ബ്ത​ങ്ങ​ൾ സൗ​ധ​ത്തി​നും ഇ​തി​നോ​ട് ചേ​ർ​ന്നു​ള്ള ക​ന​റാ ബാ​ങ്ക് കെ​ട്ടി​ട​ത്തി​നും ക​ല്ലേ​റി​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. ഫൈ​സ​ൽ എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മി​ൽ​ക്കി ബേ​ക്ക​റി, മൂ​സ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ​ലാ​ല ബേ​ക്ക​റി എ​ന്നി​വ​യ്ക്കും കേ​ടു​പാ​ടു​ക​ൾ പ​റ്റി. ക​ല്ലേ​റി​ൽ ഒ​രു പോ​ലി​സു​കാ​ര​നും പ​രി​ക്കു​ണ്ട്. മ​ണി​ക്കൂ​റു​ക​ളോ​ളം വി​ല്ല്യാ​പ്പ​ള്ളി ടൗ​ണി​ൽ യു​ദ്ധ സ​മാ​ന​മാ​യ അ​വ​സ്ഥ​യാ​യി​രു​ന്നു. വ​ട​ക​ര​യി​ൽ നി​ന്നും കൂ​ടു​ത​ൽ പോ​ലി​സെ​ത്തി​യാ​ണ് സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ച്ച​ത്. എ​ന്നാ​ൽ പോ​ലി​സ് അ​ന്യാ​യ​മാ​യി പ​തി​ന​ഞ്ചോ​ളം യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
പാ​റ​ക്ക​ൽ അ​ബ്ദു​ല്ല എം​എ​ൽ​എ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കോ​ട്ട​യി​ൽ രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പോ​ലി​സു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷ​മാ​ണ് ഇ​വ​ർ​ക്ക് ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യ​ത്.