താമരശേരിയുടെ വെബ്പോർട്ടൽ എല്ലാ പഞ്ചായത്തിലേക്കും: സർക്കുലർ ഇറങ്ങി
Saturday, May 18, 2019 12:15 AM IST
താ​മ​ര​ശേ​രി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ വെ​ബ് പോ​ര്‍​ട്ട​ല്‍ കേ​ര​ള​ത്തി​ലെ മു​ഴു​വ​ന്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് ഡ​യ​റ​ക്ട​ര്‍ സ​ര്‍​ക്കു​ല​ര്‍ ഇ​റ​ക്കി. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ബ്ദു​ൾ ബ​ഷീ​റാ​ണ് സം​സ്ഥാ​ന ത​ല ശി​ല്‍പ്പശാ​ല​യി​ല്‍ വെ​ബ് പോ​ര്‍​ട്ട​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് വേ​ണ്ടി ഐ​കെ​എം നി​ര്‍​മി​ച്ചതാണു പോർട്ടൽ.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ന്‍ സേ​വ​ന​ങ്ങ​ളും വാ​ര്‍​ത്ത​ക​ളും അ​റി​യി​പ്പു​ക​ളും ഇ​തി​ൽ ല​ഭ്യ​മാ​ണ്. വി​ഷ​ന്‍ 2020 പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ഴി​ക്കോ​ട് ക​ള​ക്ട​ര്‍ എസ്. സാം​ബ​ശി​വ​റാ​വു ആ​ണ് ​വെ​ബ് പോ​ര്‍​ട്ട​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.